ഇറച്ചിക്കറിയെ വെല്ലും രുചിയിലൊരു പൊട്ടറ്റോ കറി, ഏതുനേരവും ഒപ്പം കഴിക്കാൻ സൂപ്പറാണ്

ചോറിനൊപ്പവും, ചപ്പാത്തിക്കൊപ്പവും, മറ്റ് എല്ലാ പലഹാരങ്ങൾ ക്കൊപ്പവും, കഴിക്കാൻ പറ്റുന്ന വളരെ ടേസ്റ്റിയായിട്ടുള്ള ഒരു കറി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന നല്ല രുചികരമായിട്ടുള്ള ഒരു കറിയാണിത്. അപ്പോൾ എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 650 ഗ്രാം ഉരുളക്കിഴങ്ങ് കഴുകിയ ശേഷം തൊലി കളഞ്ഞ് ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു കുക്കറിലിട്ട് പകുതിയോളം ഉരുളകിഴങ്ങിനെ വേവിച്ചെടുക്കുക.

ശേഷം പകുതിയോളം വെന്തുവന്ന ഉരുളക്കിഴങ്ങിനെ ഒരു ഫോർക്ക് കൊണ്ട് എല്ലാ ഭാഗത്തും ഒന്ന് കുത്തി കൊടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് നാല് ടേബിൾ സ്പൂൺ സൺഫ്ളവർ ഓയിൽ ചേർത്ത് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ പകുതിയോളം വേവിചു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ഫ്രയായി വന്ന ഉരുളക്കിഴങ്ങിനെ
എണ്ണയിൽ നിന്നും കോരി എടുക്കുക. ശേഷം ബാക്കിയുള്ള ഓയിൽ നിന്ന് ഒരു ടേബിൾ സ്പൂൺ ഓയിൽ മാറ്റിയശേഷം അതിലേക്ക് നാല് വറ്റൽമുളകും ചേർത്ത് ഒന്ന് ഇളക്കുക.

ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം രണ്ട് ഇഞ്ച് വലുപ്പമുള്ള ഒരു പീസ് ഇഞ്ചിയും, നാലഞ്ച് വെളുത്തുള്ളിയുടെ അല്ലിയും, കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റുക. സവാള നല്ലപോലെ ഒന്ന് വാടി വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. തക്കാളിയും ഉള്ളിയുമെല്ലാം നല്ലപോലെ വാടി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വയ്ക്കുക. ശേഷം തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

എന്നിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം ആ പാനിലേക്ക് തന്നെ ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകവും, രണ്ട് ബേ ലീഫും, 3 ഏലക്കയും, ഒരു പീസ് കറുകപ്പട്ടയും ചേർത്ത് ഒന്ന് ഇളക്കുക. ശേഷം അതിനൊപ്പം അര ടീസ്പൂൺ മുഴുവൻ കുരുമുളകും ചേർത്ത് റോസ്റ്റാക്കി എടുക്കുക. എന്നിട്ട് അതിലേക്ക് അരച്ച് വച്ചിട്ടുള്ള ഉള്ളിയുടെ പേസ്റ്റ് ചേർത്ത് കൊടുക്കുക. ശേഷം തീ കുറച്ച് വച്ച് നല്ലപോലെ ഒന്ന് ഇളക്കി എടുക്കുക.

ശേഷം അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ ചിക്കൻ മസാലയും, അര ടീസ്പൂൺ ഗരം മസാലയും, ചേർത്ത് നല്ലപോലെ ഒന്ന് ഇളക്കി വഴറ്റുക. ശേഷം മസാലയും അരപ്പും നല്ലപോലെ ഇളക്കി ഒന്ന് പേസ്റ്റാക്കി എടുത്ത ശേഷം രണ്ട് പച്ചമുളക് നീളത്തിൽ കീറിയത് ചേർത്തിളക്കുക. ശേഷം എണ്ണ തെളിഞ്ഞു വന്ന മസാലയിലേക്ക് പാകത്തിലുള്ള വെള്ളം ചേർത്ത് കൊടുക്കുക.

ശേഷം ഒരു കപ്പ് വെള്ളമാണ് ചേർത്ത് കൊടുത്തിട്ടുള്ളത്. നല്ലപോലെ ഇളക്കി തിളപ്പിക്കുക. ശേഷം തിളച്ചു വന്ന കറി കുറുകിവരുമ്പോൾ കുറച്ചുകൂടി ചൂടുവെള്ളം ചേർത്ത് കൊടുക്കുക. ശേഷം മൂന്ന് ടീ സ്പൂൺ തൈര് ചേർത്തിളക്കുക. തൈര് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം പാകത്തിന് ഉപ്പു ചേർത്ത് ഇളക്കുക. ശേഷം ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങും ചേർത്ത് കൊടുക്കുക. ശേഷം നല്ലപോലെ ഇളക്കിയ ശേഷം അടച്ചുവെച്ച് ലോ ഫ്ളൈമിൽ 10 മിനിറ്റ് കൂടി വേവിച്ചെടുക്കുക.

ശേഷം കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ നല്ല റ്റേസ്റ്റോയായിട്ടുള്ള കുറുകിയ ചാറോട് കൂടിയിട്ടുള്ള കറി ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പൊട്ടറ്റോ കറിയാണിത്. എല്ലാരും ട്രൈ ചെയ്ത് നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തി യിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page