ഇന്ന് നമുക്ക് ഒരു കിടിലൻ കൊഞ്ച് ബിരിയാണി കഴിച്ചാലോ. അതെ വളരെ സ്പെഷ്യലായ ഈ ചെമ്മീൻ ബിരിയാണി എങ്ങനെ ടേസ്റ്റിയായി ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി അഞ്ഞൂറ് ഗ്രാം ചെമ്മീൻ നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടേബിൾ സ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സാക്കി അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം ഒരു പാൻ അടുപ്പിലേക്ക് വെക്കുക. എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ സൺ ഫ്ളവർ ഓയിൽ ചേർക്കുക. എന്നിട്ട് കുറച്ചു നട്സ് ചേർത്ത് മൂപ്പിക്കുക. ശേഷം കോരി മാറ്റുക. എന്നിട്ട് രണ്ട് സവാള അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ഇനി അതും കോരി മാറ്റുക. എന്നിട്ട് ആ ഓയിലിൽ മസാല ചേർത്ത് വെച്ച ചെമ്മീൻ ചേർത്ത് മൂപ്പിക്കുക. ശേഷം കോരി മാറ്റുക. ഇനി ആ ഓയിലിൽ നാല് സവാളയും, രണ്ട് പച്ചമുളകും, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, ചേർത്ത് നന്നായി വഴറ്റുക. ഇനി വാടി വന്ന മസാലയിലേക്ക് അര ടേബിൾ സ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടീസ്പൂൺ പെപ്പർ പൗഡർ, ഒന്നര ടീസ്പൂൺ ഗരം മസാലയും, ചേർത്ത് മൂപ്പിക്കുക.
ഇനി പഴുത്ത രണ്ട് തക്കാളി ചേർത്ത് ഒന്ന് വഴറ്റി എടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ തൈര്, ചേർത്ത് ഇളക്കുക. ശേഷം നേരത്തെ ഫ്രൈ ആക്കി വെച്ചിട്ടുള്ള ചെമ്മീൻ ചേർത്ത് നന്നായി മികസാക്കി എടുക്കുക. ഇനി വേണമെങ്കിൽ ഉപ്പും, കുറച്ചു പൊതിനയിലയും, കുറച്ചു മല്ലിയിലയും, ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ഒന്നര കപ്പ് ജീരകശാല അരി അര മണിക്കൂറോളം കുതിർത്തിയ ശേഷം അരി വേവിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ധം ചെയ്ത് എടുക്കാവുന്നതാണ്.
അപ്പോൾ വളരെ ടേസ്റ്റിയായ ചെമ്മീൻ ബിരിയാണി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായ ഈ റെസിപ്പി ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ്. ഇത്രയും സ്പെഷ്യലായ ഒരു ബിരിയാണി കഴിച്ചിട്ടേ ഉണ്ടാകില്ല. ഈ ബിരിയാണി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
