ചിക്കൻ കുറുമ ഈ രീതിയിൽ ട്രൈ ചെയ്തിട്ടുണ്ടോ.

ചിക്കൻ കുറുമാ ഇഷ്ടപെടുന്നവരാണോ നിങ്ങൾ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ചിക്കൻ കുറുമാ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ ചിക്കൻ നല്ല പോലെ കഴുകി വെള്ളം ഈർപ്പമില്ലാതെ എടുക്കുക. ശേഷം ഒരു പാനിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു ഏലക്ക, മൂന്നു ഗ്രാമ്പൂ, ഒരു ചെറിയ പീസ് കറുകപ്പട്ട, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. എന്നിട്ട് അടച്ചു വെച്ച് ചിക്കൻ വേവിക്കുക.

ഇനി മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് മീഡിയം സൈസിലുള്ള രണ്ട് സവാള സ്ലൈസായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒന്ന് വാടി വന്ന ഉള്ളിയിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ചേർത്ത് മൂപ്പിക്കുക. ഇനി അഞ്ചു പീസ് പച്ചമുളക് കീറിയതും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിനുള്ള പച്ചമുളകും ചേർത്ത് സവാള നന്നായി വഴറ്റുക. ഇനി നേരത്തെ വേവനായി വെച്ചിരുന്ന ചിക്കൻ ഇടയ്ക്കിടെ ഇളക്കുവാൻ ശ്രെദ്ധിക്കുക.

ശേഷം നന്നായി വഴറ്റി എടുത്ത സവാളയെ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ഇനി തണുത്തു കിട്ടിയ ഉള്ളിയേ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം എട്ട് പീസ് നട്ട്സും കൂടി വെള്ളത്തിലിട്ട് കുതിർത്തിയ ശേഷം അരക്കുക. ഇനി പാകത്തിന് വെന്തു വന്ന ചിക്കനിലേക്ക് അരച്ച് വെച്ചിട്ടുള്ള സവാളയുടെ പേസ്റ്റ് ചേർത്ത് ഇളക്കുക. എന്നിട്ട് ഒരു കപ്പ് വെള്ളവും കൂടി മിക്സിയുടെ ജാറിൽ ഒഴിച്ച് കലക്കി ചിക്കനിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഈ മിക്സിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കുക.

ഇനി അര ടീസ്പൂൺ ഗരം മസാല പൊടിയും, ചേർത്ത് ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ചിക്കനിലേക്ക് കട്ടിയുള്ള ഒന്നാം പാൽ ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം ഒന്ന് ചൂടാക്കി ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് തക്കാളി ചെറിയ പീസുകളായി മുറിച്ചു കുറുമയുടെ മുകളിലായി ചേർത്ത് കൊടുക്കുക. എന്നിട്ട് മുകളിലായി കുറച്ചു മല്ലിയില അരിഞ്ഞതും, കുറച്ചു പൊതിനയില അരിഞ്ഞതും കൂടി ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ കുറുമാ തയ്യാറയിട്ടുണ്ട്. എല്ലാവരും ഈ കുറുമാ ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page