നമുക്കെല്ലാം ഒരുപാട് പ്രിയപ്പെട്ട ഒരു കറിയാണ് മുട്ടക്കറി. ഏതു പലഹാരത്തിനൊപ്പം കഴിക്കാനും ഈ കറി വളരെ സ്വാദിഷ്ടമാണ്. എന്നാൽ ഇന്ന് നമുക്ക് കുക്കറിൽ മുട്ട കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒട്ടുംതന്നെ തേങ്ങാപ്പാലോ, തേങ്ങയോ ചേർക്കാതെയാണ് ഈ കറി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി രണ്ട് മീഡിയം വലിപ്പമുള്ള തക്കാളി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം അതിനൊപ്പം രണ്ട് മീഡിയം വലിപ്പത്തിലുള്ള സവാള കൊത്തിയരിഞ്ഞതും, രണ്ട് ടേബിൾസ്പൂൺ അളവിൽ ഒരുപാട് പുളിയില്ലാത്ത തൈരും, ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം ഏഴു കോഴിമുട്ട പുഴുങ്ങി എടുക്കുക. എന്നിട്ട് മുട്ടയുടെ പുറം ഭാഗത്തായി നാലു സൈഡിലും വരഞ്ഞു കൊടുക്കുക. ഇനിയൊരു കുക്കർ അടുപ്പിലേക്ക് വെക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
ശേഷം അതിനൊപ്പം ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഒരു ബേ ലീഫും, രണ്ടു കഷണം ചെറിയ പട്ടയും, 3 ഏലക്കായും, അരടീസ്പൂൺ ചെറിയ ജീരകവും, ചേർത്ത് ഒന്നു ചൂടാക്കുക. എന്നിട്ട് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം വാടി വന്ന സവാളയിലേക്ക് 2 പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് സവാള മൂത്തുവരുമ്പോൾ ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക.
ശേഷം സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും നല്ലപോലെ വാടി വരുമ്പോൾ അരച്ചെടുത്ത മിക്സ് ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം അഞ്ച് മിനിട്ടോളം ലോ ഫ്ളൈമിൽ വെച്ച് മിക്സിനെ നല്ലപോലെ വഴറ്റി എടുക്കുക. ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ശേഷം തിളച്ച് വന്ന ഗ്രേവിയിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാലയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഈ കറിയിലേക്ക് ഒന്നരടീസ്പൂൺ കസൂരിമേത്തി ചെറുതായി പൊടിച്ചതും കൂടി ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക.
ഇനി കുക്കർ അടച്ചു വച്ച് രണ്ടു വിസിൽ വരുന്നതുവരെ കറി വേവിക്കുക.
അഞ്ചു ഫിസിലായപ്പോൾ കറി നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം നേരത്തെ പുഴുങ്ങി വച്ചിരിക്കുന്ന മുട്ടയെ ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ചു മല്ലിപ്പൊടിയും കുറച്ച് മുളകുപൊടിയും ചേർത്ത് മുട്ട അതിലേക്ക് ചേർത്ത് റോസ്റ്റാക്കി എടുക്കുക. എന്നിട്ട് മുട്ടയെ കറിയിലേക്ക് ചേർക്കാം.
ശേഷം അഞ്ച് മിനിട്ടോളം മുട്ടയും ചേർത്ത് കറി തിളപ്പിച്ചശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം കുറച്ച് കറിവേപ്പിലയും, കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള തേങ്ങയോ, തേങ്ങാപ്പാലോ ഒന്നുംതന്നെ ചേർക്കാതെ തയ്യാറാക്കിയ മുട്ടക്കറി തയ്യാറായിട്ടുണ്ട്. നല്ല കുറുകിയ ചാറോടു കൂടിയിട്ടുള്ള മുട്ടക്കറി ആണിത്. ഏത് പലഹാരത്തിനൊപ്പം കഴിക്കാനും ഈ കറി വളരെ രുചികരമാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കരുതേ.
