വിശപ്പും ദാഹവും മാറാൻ ഈ ഡ്രിങ്ക് മതി.

ഇന്ന് നമുക്ക് ചൂട് സമയങ്ങളിൽ കുടിക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്ക് പരിചയപ്പെട്ടാലോ. ദാഹവും ശരീരത്തിന് ഉന്മേഷവും നൽകുന്ന ഈ ഡ്രിങ്ക് സേമിയ വെച്ചിട്ടാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി ഏതൊക്കെ നറ്റ്സ് ഉണ്ട് അതെല്ലാം കൂടി ചേർത്ത് മൂപ്പിക്കുക. ശേഷം അഞ്ചു ടേബിൾ സ്പൂൺ സേമിയ കൂടി ഈ നാറ്റ്സിന്റെ കൂടെ ചേർത്ത് വറുക്കുക.

ഇനി ഫ്രൈ ആയി വന്ന സേമിയയിലേക്ക് അര ലിറ്റർ പാൽ ചേർത്ത് മിക്‌സാക്കുക. ഇനി ഫ്ളൈയിം ലോയിൽ ആക്കിയ ശേഷം സേമിയ വേവിച്ചെടുക്കുക. ഇനി ആവശ്യമായ പഞ്ചസാര കൂടി പാലിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് ഒരു സ്പൂൺ കസ്റ്റാഡ് പൗഡർ കുറച്ചു പാലിൽ കലക്കിയ ശേഷം വേവിക്കാൻ വെച്ചിട്ടുള്ള സേമിയയിലേക്ക് ചേർത്ത് ഇളക്കുക. ഇനി വെന്തു തിക്കായി വന്ന മിക്സ് ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ഇനി തണുത്തു കിട്ടിയ ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുക. ഇനി തണുത്തു കിട്ടിയ മിക്സിലേക്ക് അര കപ്പ് റോബസ്റ്റ പഴം ചേർത്ത് കൊടുക്കുക.

ഇനി കുറച്ചു മാതളം കൂടി ചേർത്ത് ഇളക്കിയ ശേഷം ഒരു സെർവിങ് ഗ്ലാസിലേക്ക് മാറ്റുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ സേമിയ കസ്റ്റാഡ് മിക്സ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ടിയാൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page