ചായക്കൊപ്പം എന്തെങ്കിലും കഴിക്കാൻ കൊതിയുള്ളവരാണ് നമ്മളിൽ പലരും അല്ലെ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു നാല് മണി പലഹാരം പരിചയപ്പെട്ടാലോ. ഈ പലഹാരം തയ്യാറാക്കാനായി രണ്ട് കപ്പ് മൈദാ ഒരു ബൗളിലേക്ക് ചേർക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി കുറെച്ചെയായി വെള്ളം ചേർത്ത് നല്ല സോഫ്റ്റായി മാവിനെ കുഴച്ചെടുക്കുക. ചപ്പാത്തിയെക്കാൾ സോഫ്റ്റായ മാവാണ് വേണ്ടത്.
ഇനി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി നന്നായി പേസ്റ്റാക്കിയത് ചേർത്ത് ഇളക്കുക. എന്നിട്ട് ഒരു മീഡിയം സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി രണ്ട് ക്യാരറ്റ് ചോപ്പ് ചെയ്തതും, കുറച്ചു ക്യാബേജ് പൊടിയായി അരിഞ്ഞതും, ചേർത്ത് വഴറ്റുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര റ്റീസ്പൂണോളം ഗരം മസാല, കുറച്ചു കുരുമുളക്പൊടി, ആവശ്യത്തിന് മുളക്പൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല, ഇത്രയും ചേർത്ത് നന്നായി മൂപ്പിക്കുക.
ഇനി കുറച്ചു ബോൺലെസായ ചിക്കൻ ഉപ്പും, മഞ്ഞൾപ്പൊടിയും, കുരുമുളക് പൊടിയും ചേർത്ത് വേവിച്ച ശേഷം ഒരു മിക്സിയുടെ ജാറിലിട്ട് ക്രാഷാക്കി എടുക്കുക. ശേഷം ഈ ഉള്ളി മസാലയിലേക്ക് ചേർത്ത് ചിക്കൻ മിക്‌സാക്കുക. ഇനി നേരത്തെ കുഴച്ചു വെച്ച മാവിനെ ബൂരിയുടെ അളവിൽ പരത്തിയ ശേഷം ഉള്ളിലായി ഫില്ലിംഗ് വെച്ച് കവർ ചെയ്തു എടുക്കുക. ശേഷം ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
