ഇത്ര എളുപ്പത്തിൽ ഇത്ര ടേസ്റ്റിയായ ബീഫ് കറി നിങ്ങൾ കഴിച്ചിട്ടേ ഉണ്ടാകില്ല.

നമുക്ക് ഇന്ന് വളരെ ടേസ്റ്റിയായ ഒരു നാടൻ ബീഫ് കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. നല്ല ചൂട് കാപ്പിക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. അതിനായി ഒരു കിലോ ബീഫാണ് എടുത്തിട്ടുള്ളത്. ശേഷം ഒരു പാനിലേക്ക് ഈ ബീഫും രണ്ട് മീഡിയം സവാള അരിഞ്ഞതും, ഒരു കപ്പ് ഉള്ളി ചെറുതായി അരിഞ്ഞതും, ഒന്നര ടേബിൾ സ്പൂൺ അളവിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റാക്കിയതും, കുറച്ചു പച്ചമുളക് ചതച്ചതും, രണ്ടര ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, അര ടീസ്പൂണ് മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാലയും, അര ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം ആവശ്യത്തിന് ഉപ്പും, കുറച്ചു വെളിച്ചെണ്ണയും ചേർത്ത് മസാല ബീഫുമായി നല്ല വണ്ണം ഇളക്കി യോജിപ്പിക്കുക. ഇനി രണ്ട് ചെറിയ പൊട്ടറ്റോ ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം കുക്കറിൽ ഇട്ടു നല്ല പോലെ വേവിച്ചെടുക്കുക. ഏകദേശം ഇരുപത് മിനിറ്റ് കൊണ്ട് ബീഫ് നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ഒട്ടും വെള്ളം ചേർക്കാതെ ഉണ്ടാക്കിയ ഒരു ബീഫ് കറിയാണ് ഇത്. നല്ല ടേസ്റ്റാണ് ഈ കറി കഴിക്കാൻ.
ഇനി ബീഫ് കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണേ.

ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇങ്ങനെ ബീഫിൽ മസാല തേച്ചു പിടിപ്പിച്ച ശേഷം ഇതുപോലെ കറിവെച്ചാൽ മസാല വേഗം തന്നെ ബീഫുമായി മിക്‌സാവുന്നതാണ്. നല്ല ടേസ്റ്റുമാണ് ഈ ബീഫ് കഴിക്കാൻ. ഇനിയും നല്ല നല്ല റെസിപ്പികൾ ക്കായി ഈ ചാനൽ ഫോള്ളോ ചെയ്യാനും മറക്കല്ലേ.

Leave a Reply