എന്നും ഒരേ പലഹാരം കഴിച്ചു മിടിപ്പ് തോന്നുന്നവരാണ് നമ്മളിൽ പലരും അല്ലെ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ആരും ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു പലഹാരം നമുക്ക് പരിചയപ്പെട്ടാലോ. സ്നാക്കായിട്ടും ബ്രെക്ഫാസ്റ്റായിട്ടും കഴിക്കാൻ പറ്റിയ നല്ലൊരു ബ്രെക്ഫാസ്റ്റിനു ഇത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ പലാഹാരം ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഇരുന്നൂറു എം ൽ ന്റെ കപ്പിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. ശേഷം ഒരു ടീസ്പൂൺ അളവിൽ ഉപ്പും, ചേർത്ത് മിക്‌സാക്കിയ ശേഷം നല്ല പോലെ തിളച്ചു വന്ന വെള്ളം കുറെച്ചെയായി മാവിലേക്ക് ചേർത്ത് മാവിനെ കുഴച്ചെടുക്കുക.
ഇനി നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. എല്ലാം ഇതുപോലെ ഒരേ അളവിൽ ബോളുകളാക്കി എടുത്ത ശേഷം ഒരു പാൻ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് തിളപ്പിക്കുക. ശേഷം അര ടീസ്പൂൺ ചെറിയ ജീരകം, ഒരു സവാള ചെറുതായി അരിഞ്ഞതും, ചേർത്ത് സവാള വഴറ്റുക. ഇനി രണ്ട് പച്ചമുളകും, ഒരു ടീസ്പൂൺ കാശ്‌മീരി മുളക് പൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ചേർത്ത് നന്നായി വഴറ്റുക. എന്നിട്ട് കുറച്ചു തേങ്ങാ ചേർത്ത് മിക്‌സാക്കുക.
ഇനി രണ്ട് കപ്പ് ചൂടുവെള്ളം ചേർത്ത് ഈ മസാല ഒന്ന് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും, നേരത്തെ തയ്യാറാക്കി വെച്ച ബോളുകളും ചേർത്ത് വേവിക്കുക. ഇനി നല്ല പോലെ വെന്തു വെള്ളമൊക്കെ വറ്റി തുടങ്ങിയിട്ടുണ്ട്. ഇനി ഒരു ടീസ്പൂൺ അരിപ്പൊടിയിൽ കുറച്ചു വെള്ളം ചേർത്ത് ഒന്ന് കലക്കിയ മിക്സ് ഈ പലഹാരത്തിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഈ പലഹാരത്തിലെ ഗ്രേവി നല്ല പോലെ വറ്റി മിക്സ് തിക്കായി വന്നിട്ടുണ്ട്. ഈ സമയം ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് സെർവ് ചെയ്യാവുന്നതാണ്.
അപ്പോൾ വളരെ ടേസ്റ്റിയായ ഈ പലഹാരം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കറികളൊന്നും ഇല്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് ഇത്. ഹെമിൻസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
