എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു ഫ്രൂട്ടാണ് മംഗോ. മംഗോ വെച്ചിട്ട് പല കിടിലൻ റെസിപ്പീസും നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. അപ്പോൾ ഇന്ന് നമുക്ക് മാങ്ങാ വെച്ചിട്ട് ഒരു കിടിലൻ ഹൽവ ഉണ്ടാക്കിയാലോ. അപ്പോൾ നോക്കാം എങ്ങനെയാണ് ഈ ഹൽവ ഉണ്ടാക്കുന്നത് എന്ന്. അതിനായി മൂന്നു മംഗോ തൊലി കളഞ്ഞു കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലിട്ട് മാങ്ങാ പേസ്റ്റു പോലെ അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റുക. ഒന്നര കപ്പ് മംഗോ പൂരിയാണ് വേണ്ടത്.
ഇനി മംഗോ പ്യൂരിയെ ഒരു പാനിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും, അര കപ്പ് കസ്റ്റാഡ് പൌഡർ, കാൽ കപ്പ് കോൺഫ്ലോർ, ചേർത്ത് നന്നായി മിക്സാക്കുക. ശേഷം മൂന്നു കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ഇനി ഫ്ളൈയിം ഓണാക്കുക. ശേഷം ലോ ഫ്ളൈമിലിട്ടു കൈ വിടാത്ത ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ഇനി ഒന്ന് കുറുകി വന്നാൽ ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കുക. ശേഷം നല്ല പോലെ തിക്കായി വരാൻ തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയും ചേർത്ത് ഇളക്കുക. ഇനി പാനിൽ നിന്നും വിട്ടുവരാൻ തുടങ്ങുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യാം.
ശേഷം ഒരു ട്രേയിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം ഈ മംഗോ മിക്സിലേക്ക് കുറച്ചു നാറ്റ്സ് ചേർക്കുക. ശേഷം ട്രേയിലേക്ക് ഈ മിക്സ് ഒഴിക്കുക. ഇനി ഹൽവ സെറ്റാക്കി എടുക്കുക. അപ്പോൾ രണ്ട് മണിക്കൂറായപ്പോൾ മംഗോ ഹൽവ സെറ്റായി കിട്ടിയിട്ടുണ്ട്. ഇനി ഈ പുഡ്ഡിംഗ് ഒരു പാത്രത്തിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ മംഗോ പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അയശാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
