ഇനി മിറർ ഗ്ലാസ് കേക്ക് വീട്ടിൽ ഉണ്ടാക്കൂ ഓവനില്ലാതെ.

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു കേക്കാണ് മിറർ ഗ്ലാസ് കേക്ക്. ആദ്യം ഒരു സ്പോഞ്ജ് കേക്ക് എടുക്കുക. ഏത് ഫ്ലേവറിലുള്ള കേക്ക് ആയാലും മതിയാകും. ശേഷം കേക്കിനെ മൂന്നു ലയറുകളായി മുറിച്ചെടുക്കുക. ഇനി ഒരു ടൈം ടേബിളിൽ കുറച്ചു ക്രീം വെച്ച് കൊടുക്കുക. ശേഷം ഫസ്റ്റ് ലെയർ കേക്ക് ക്രീമിന്റെ മുകളിലായി വെച്ച് കൊടുക്കുക. ഇനി കുറച്ചു ഷുഗർ സിറപ്പ് മുകളിലായി വെറ്റ് ചെയ്തു കൊടുക്കുക. ഇനി കുറച്ചു ചോക്ലേറ്റ് സിറപ്പ് മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക. ഇനി മുകളിലായി വിപ്പിംഗ് ക്രീം സ്പ്രെഡ്ടാക്കുക.

ഇനി അടുത്ത ലെയർ കേക്കിലും ഇതുപോലെ തന്നെ ഫോള്ളോ ചെയ്യുക. ഇനി ലാസ്റ്റ് ലെയർ കേക്കും ഇതുപോലെ തന്നെ ചെയ്ത ശേഷം വിപ്പിംഗ് ക്രീം മുഴുവനായും സ്പ്രെഡ്ടാക്കി കൊടുക്കുക. ഇനി മുപ്പത് മിനിറ്റോളം കേക്ക് ഫ്രീസറിൽ വെച്ച് നന്നായി തണുപ്പിച്ചെടുക്കുക. ഇനി ഒരു കാൽ കപ്പ് തണുത്ത വെള്ളം എടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ജെലാറ്റിൻ പൌഡർ ഇട്ടു വെക്കുക. ഇനി ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കുക. ഇനി മുകളിലായി ഒരു പാത്രം വെച്ച ശേഷം അര കപ്പ് വെള്ളം കൂടി ഒഴിച്ച് കൊടുക്കുക.

ഇനി വെള്ളം ചൂടായി വന്നാൽ മുക്കാൽ കപ്പ് പഞ്ചസാരയും, അര കപ്പ് കണ്ടെൻസ്ഡ് മിൽക്കും, ചേർത്ത് ഇളക്കുക. ഇനി നേരത്തെ റെഡിയാക്കി വച്ച ജെലാറ്റിൻ മിക്‌സും കൂടി ചേർത്ത് ഇളക്കുക. ഇനി ഇരുന്നൂറു ഗ്രാം വൈറ്റ് ചോക്ലേറ്റും കൂടി ചേർത്ത് മേൽറ്റാക്കുക. ഇനി മേൽറ്റായി വന്ന ചോക്ലേറ്റില്ക്ക് കളർ വേണമെങ്കിൽ ചേർത്ത് ഇളക്കുക. ഇനി ഈ മിക്സ് തണുപ്പിച്ചെടുക്കുക. ശേഷം കേക്കിന്റെ മുകളിലായി ഈ മിക്സ് ഒഴിച്ച് കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ കാണാൻ നല്ല ഭംഗിയായ ഗ്ലാസ് മിറർ കേക്ക് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിസിസ് മലബാർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനി വിശേഷങ്ങളിൽ ഈ കേക്ക് മതിയാകും.

Leave a Reply

You cannot copy content of this page