ഈ അവിയൽ ഉണ്ടെങ്കിൽ ചോറ് കാലിയാകുന്നത് അറിയേ ഇല്ല.

പച്ചക്കറി വെച്ച് തയാറാക്കുന്ന എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു കറിയാണ് അവിയൽ. ഏത് പച്ചക്കറികൾ വെച്ചും നമുക്ക് രുചികരമായി അവിയൽ ഉണ്ടാക്കാവുന്നതാണ്. അപ്പോൾ ഇന്ന് നമുക്ക് ഒരു അടിപൊളി അവിയൽ എങ്ങനെ സ്വാദിഷ്ടമായി ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം പച്ചക്കറികൾ എല്ലാം നല്ല പോലെ കഴുകി അവിയൽ പരുവത്തിൽ മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത പച്ചക്കറിയെ വെള്ളത്തിൽ ഇട്ടു വെക്കുക.

ഇനി പച്ചക്കറികളെല്ലാം വെള്ളത്തിൽ നിന്നും ഊറ്റി എടുത്ത ശേഷം ഒരു ചട്ടിയിലേക്ക് മാറ്റുക. ശേഷം കുറച്ചു മഞ്ഞൾപ്പൊടിയും, അര റ്റീസ്പൂണോളം മുളക്പൊടി, ആവശ്യത്തിന് ഉപ്പും, ഒരു തണ്ട് കറിവേപ്പിലയും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. ശേഷം നന്നായി മിക്‌സാക്കുക. ഇനി അടുപ്പിലേക്ക് വെച്ച് അടച്ചു വെച്ച് പച്ചക്കറി വേവിച്ചെടുക്കുക.

ഇനി ഒരു മിക്സിയുട ജാറിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകവും, മൂന്നു അല്ലി ചുവന്നുള്ളിയും, വെളുത്തുള്ളിയും, പച്ചമുളകും, ഒരു മുറി തേങ്ങയും, കുറച്ചു മഞ്ഞൾപ്പൊടിയും, ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. ഇനി പച്ചക്കറിയിൽ വെള്ളം കുറവാണെങ്കിൽ കുറച്ചു വെള്ളം കുടഞ്ഞു കൊടുക്കുക. ഇനി വെന്തു വന്ന പച്ചക്കറിയിലേക്ക് തേങ്ങാ മിക്സ് ചേർത്ത് ഇളക്കുക. എന്നിട്ട് വെന്തു വന്ന പച്ചക്കറിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈരും ചേർത്ത് മിക്‌സാക്കുക.

ഇനി ഫ്ളൈയിം ഓഫ് ചെയ്ത ശേഷം ഒരു ടീസ്പൂൺ ഓയിലും ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അവിയൽ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. പാചകം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page