മീനും മറ്റ് കറികളും ഇല്ലെങ്കിലും ഈ ഒരു കറി മതി മതിയാവോളം ചോറ് കഴിക്കാൻ.

ഇന്ന് നമുക്ക് മീനില്ലാത്ത ദിവസങ്ങളിലും കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി തക്കാളി കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി നാലു തക്കാളി എടുക്കുക. ശേഷം തക്കാളിയെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, ഒരു ചെറിയ പീസ് ഇഞ്ചി ചെറുതായി അരിഞ്ഞതും, വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ഒരു സവാള ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പില അരിഞ്ഞതും ചേർത്ത് വഴറ്റുക.

ഇനി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, എന്നിവ സവാളയിലേക്ക് ചേർത്ത് ഇളക്കുക. ഒരു മിനിറ്റോളം വഴറ്റിയ ശേഷം അരിഞ്ഞു വെച്ചിട്ടുള്ള തക്കാളി ചേർത്ത് ഇളക്കുക. ശേഷം അടച്ചു വച്ചു തക്കാളി വേവിച്ചെടുക്കുക. ഇനി അര കപ്പ് തേങ്ങാ ചിരകി എടുക്കുക. ശേഷം തേങ്ങയിലേക്ക് കുറച്ചു ജീരകം കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അൽപ്പം വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക.

ഇനി വാടി വന്ന തക്കാളിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് ഒന്നും കൂടി വഴറ്റുക. ശേഷം നല്ല പോലെ വെന്തു വന്ന തക്കാളിയിലേക്ക് തേങ്ങാ അരപ്പ് ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിനുള്ള വെള്ളം ചേർത്ത് കറി ചൂടായി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണയിൽ കടുകും, വറ്റൽമുളകും, ചെറിയ ഉള്ളിയും എണ്ണയിൽ താളിച്ചു കറിയിലേക്ക് ചേർത്ത് ഇളക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ തക്കാളി കറി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മീനും മറ്റ് പച്ചക്കറികളും ഇല്ലാത്ത ദിവസങ്ങളിലും ഈ കറി മതി മതിയാവോളം ചോറ് കഴിക്കാൻ. പാചകം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/xp7qGoznhDU” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply