തീ പോലും കത്തിക്കാതെ മിനിറ്റുകൾക്കുള്ളിൽ ഒരു ജാർ കേക്ക്

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു സ്വീറ്റാണ് കേക്ക്. എന്നാൽ കേക്ക് ഉണ്ടാക്കുക എന്നത് കുറച്ചു പാടുള്ള കാര്യം തന്നെയാണ്. അപ്പോൾ ഇന്ന് നമുക്ക് തീ പോലും കത്തിക്കാതെ ഒരു കിടിലൻ ജാർ കേക്ക് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണു ഈ കേക്ക് ഉണ്ടാക്കുന്നത് എന്ന്. അതിനായി പത്തു ബ്രെഡ് രണ്ട് സൈഡും മുറിച്ചെടുക്കുക. ഇനി ഒരു കപ്പ് പാൽ ഒരു ബൗളിലേക്ക് മാറ്റുക.

ഇനി പാലിലേക്ക് കാൽ കപ്പ് കണ്ടെൻസ്ഡ് മിൽക്കും കൂടി ചേർത്ത് ഇളക്കുക. ശേഷം മുക്കാൽ കപ്പ് വിപ്പിംഗ് ക്രീം ബീറ്റാക്കി എടുക്കുക. ഇനി ഒരു നാല് ഗ്ലാസിലേക്ക് ബ്രെഡ് ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഗ്ലാസ്സിന്റെ അടി ഭാഗത്തായി ഇട്ടു വെക്കുക. എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ പാൽ ബ്രെഡിലേക്ക് വീഴ്ത്തുക. ശേഷം ഒരു ലെയർ വിപ്പിംഗ് ക്രീം പാലിന് മുകളിലായി വീഴ്ത്തുക.

എന്നിട്ട് മുറിച്ചു വെച്ചിട്ടുള്ള ബ്രെഡ് മുകളിലായി ഇട്ടു കൊടുക്കുക. ശേഷം വീണ്ടും പാലും, വിപ്പിംഗ് ക്രീമും ലെയർ പോലെ ആക്കുക. ശേഷം മുകളിലായി ഒരു ചെറിയും വെച്ച് രണ്ട് മണിക്കൂറോളം ഇത് സെറ്റാക്കാനായി ഫ്രിഡ്ജിലേക്ക് മാറ്റുക. അപ്പോൾ രണ്ട് മണിക്കൂറിനു ശേഷം ജാർ കേക്ക് സെറ്റായി വന്നിട്ടുണ്ട്.

അപ്പോൾ എല്ലാവരും ഈ കേക്ക് എളുപ്പത്തിൽ ഒന്ന് ട്രൈ ചെയ്തു നോക്കണേ. തീ പോലും കത്തിക്കാതെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു കേക്കാണ് ഇത്. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

തീ പോലും കത്തിക്കാതെ മിനിറ്റുകൾക്കുള്ളിൽ ഒരു ജാർ കേക്ക്

Leave a Reply

You cannot copy content of this page