മുട്ടയും, ഓയിലുമില്ലാതെ നല്ല ക്രീമി മയൊണൈസ്

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് മയോണൈസ്. മയോണൈസ് എപ്പോഴും നമ്മൾ തയ്യാറാക്കുന്നത് ഓയിലും മുട്ടയും വെച്ചിട്ട് ആണല്ലോ. എന്നാൽ ഇന്ന് നമുക്ക് ചക്കക്കുരു കൊണ്ട് എങ്ങനെ നല്ല ടേസ്റ്റിയായിട്ടുള്ള മയൊണൈസ് തയ്യാറാക്കി എടുക്കാം എന്ന് നോക്കിയാലോ. അതിനായി 15 പീസ് ചക്കക്കുരു ഒരു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് ഒരു കപ്പ് വെള്ളവും ചേർത്ത് ചക്കകുരു വേവിച്ചെടുക്കുക. നല്ലപോലെ വെന്തുവരുമ്പോൾ തൊലി ഇളക്കിയെടുക്കുക.

എല്ലാ ചക്കക്കുരുവിൻറെയും തൊലി കളഞ്ഞെടുത്തശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് വെള്ളം ഒട്ടും ചേർക്കാതെ നല്ല പോലെ ഒന്ന് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത ചക്കക്കുരുവിൻറെ മിക്സിലേക്ക് അഞ്ച് അല്ലി വെളുത്തുള്ളിയും, അര ടേബിൾ സ്പൂൺ വിനാഗിരിയും, അര ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും, ശേഷം അര കപ്പ് നല്ല കട്ടിയുള്ള തേങ്ങാപ്പാലും ചേർത്ത് കൊടുക്കുക. ശേഷം കുറചെയായി തേങ്ങാപ്പാൽ ചേർത്ത് നല്ല സ്മൂത്തായി പേസ്റ്റ് പോലെ അരച്ചെടുക്കുക.

അപ്പോൾ അരച്ചെടുത്ത മിക്സ് നല്ല ക്രീമി പരുവത്തിലായി കിട്ടിയിട്ടുണ്ട്. ശേഷം ഒരു ബൗളിലാക്കി സെർവ് ചെയ്യാം. ചക്കക്കുരു വീട്ടിലുണ്ടെങ്കിൽ ഇത് തയ്യാറാക്കി നോക്കൂ. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള നല്ല ഹെൽത്തിയായിട്ടുള്ള ഒരു മയൊണൈസ് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply