ഇന്ന് നമുക്ക് ചിക്കൻ കറിയുടെ രുചിയിൽ ഒരു അടിപൊളി കോളിഫ്ളവർ കറി ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ഈ കറി ഉണ്ടെങ്കിൽ ചോറിനും ചപ്പാത്തിക്കും എല്ലാം സൂപ്പറാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഇരുന്നൂറ്റി അൻപത് ഗ്രാം കോളിഫ്ളവർ നല്ല പോലെ കഴുകി ചൂടുവെള്ളത്തിൽ കഴുകി എടുക്കുക. ശേഷം മൂന്ന് സവാള നീളത്തിൽ അരിഞ്ഞതും, രണ്ട് ചെറിയ തക്കാളി അരിഞ്ഞതും, എടുക്കുക. ആദ്യം ഒരു ചട്ടിയിൽ മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക.
ശേഷം എണ്ണയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള സവാള ചേർത്ത് വഴറ്റുക. ഇനി ഉള്ളിയിലേക്ക് കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളകും ചേർത്ത് ഇളക്കുക. ഇനി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല, ചേർത്ത് മൂപ്പിക്കുക. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള തക്കാളി ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
ശേഷം ഉടഞ്ഞു കിട്ടിയ തക്കാളിയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള കോളിഫ്ളവർ ചേർത്ത് മിക്സാക്കുക. ശേഷം അടച്ചു വെച്ച് വേവിക്കുക. ഇനി വെന്തു വന്ന കോളിഫ്ളവറിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് മിക്സാക്കുക. ശേഷം അടച്ചു വെച്ച് കോളിഫ്ളവർ വേവിച്ചെടുക്കുക. എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യാം.
അപ്പോൾ വളരെ ടേസ്റ്റിയായ കോളിഫ്ളവർ കറി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ചിക്കൻ കറിയുടെ അതെ രുചിയിലുള്ള കറിയാണ് ഇത്. ചപ്പാത്തിക്കും ചോറിനും എല്ലാം നല്ല കോമ്പിനേഷനാണ് ഈ കറി. മേരീസ് ലോവ്ലി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
<iframe width=”1280″ height=”720″ src=”https://www.youtube.com/embed/ZWRJC2wne_8″ frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
