കുറഞ്ഞ ചേരുവകൾ കൊണ്ടൊരു കിടിലൻ ചിക്കൻ കുറുമ

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ തികച്ചും സ്പെഷ്യലായി ഉണ്ടാക്കിയ ഒരു അടിപൊളി ചിക്കൻ കുറുമ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് രണ്ട് സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം സവാളയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.

ഇനി ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി കൂടി വാടി വന്ന ഉള്ളിയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം നാല് പച്ചമുളക് കീറിയതും ചേർത്ത് ഇളക്കി എടുക്കുക. ഇനി ഒരു ടീസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു ഈ മിക്സ് തണുക്കാനായി വെക്കുക. ശേഷം തണുത്തു വന്ന മസാലയെ ഒരു മിക്സിയുടെ ജാറില്ക്ക് മാറ്റി നന്നായി പേസ്റ്റു പോലെ അരച്ചെടുക്കുക. ശേഷം ഒരു ചട്ടിയിലേക്ക് ഈ അരച്ച് വെച്ചിട്ടുള്ള മിക്സ് ചേർത്ത് കൊടുക്കുക.

ശേഷം കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കറി തിളപ്പിക്കുക. ഇനി തിളച്ചു വന്ന കറിയിലേക്ക് വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുക. ശേഷം തിളച്ചു വന്ന കറിയിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് കറി വേവിക്കുക. ശേഷം വെന്തു വന്ന ചിക്കനിലേക്ക് കാൽ കപ്പ് കട്ടിയുള്ള ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി കറി ഒന്ന് തിളച്ചു വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം കുറച്ചു മല്ലിയില അരിഞ്ഞത് ചേർത്ത് കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ കുറുമ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ചിക്കൻ കറിയാണ് ഇത്. ടൈം വിത്ത് നെസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/sq03lKjmtZY” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply

You cannot copy content of this page