ഇന്ന് നമുക്ക് ഒരു കിടിലൻ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയാലോ. വളരെ സ്പഷ്യൽ ടേസ്റ്റിലാണ് ഈ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ചെമ്മീൻ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ചെമ്മീനിലെക്ക് ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്ന് ടീസ്പൂൺ തരികളോട് കൂടിയ കാശ്മീരി മുളക്പൊടി, പാകത്തിനുള്ള ഉപ്പും ചേർത്ത് മിക്‌സാക്കുക. ശേഷം റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക.
ഇനി ഒരു ചട്ടി വെച്ച് ചൂടാക്കുക. ശേഷം കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് മസാല തേച്ചു വെച്ചിട്ടുള്ള ചെമ്മീൻ ചേർത്ത് ഫ്രൈ ആക്കുക. ശേഷം ഒരു ബൗളിലേക്ക് കുറച്ചു കറിവേപ്പിലയും, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, അര കപ്പോളം തേങ്ങാ പാലും, പാകത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ തരികളോടുകൂടിയ മുളക്പൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി ചേർത്ത് മിക്‌സാക്കി എടുക്കുക. ശേഷം ഈ മിക്സ് ഫ്രൈ ആക്കി എടുത്ത ചെമ്മീനിലെക്ക് കുറെച്ചെയായി ഒഴിച്ച് വറ്റിച്ചെടുക്കുക.
ശേഷം തേങ്ങാപ്പാൽ മിക്സ് മൊത്തമായും ചേർത്ത് ഇളക്കി ഇളക്കി റോസ്റ്റാക്കി എടുക്കുക. കുറച്ചു സമയത്തിനുള്ളിൽ ചെമ്മീൻ നല്ല പോലെ വറ്റി റോസ്റ്റായി കിട്ടുന്നതാണ്. നല്ല ടേസ്റ്റിയായ ഒരു റോസ്റ്റാണ് ഇത്. വളരെ പെട്ടന്ന് തയ്യാറാക്കാനും പറ്റുന്ന കിടിലൻ ടേസ്റ്റിലുള്ള ഈ റോസ്റ്റ് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ. സാലു കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
<iframe width=”1280″ height=”720″ src=”https://www.youtube.com/embed/XSQLMNcgICM” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
