കപ്പ ഫ്രൈ ഇങ്ങനെ തയ്യാറാക്കിയിട്ടുണ്ടോ.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു സ്നാക്ക് ഉണ്ടാക്കിയാലോ. ചൂട് കട്ടനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്ക് റെസിപ്പിയാണ് ഇത്. മിക്കവാറും പേരും ഇത് ബേക്കറിയിൽ നിന്നും വാങ്ങി കഴിച്ചിട്ടുള്ളതായിരിക്കും. അപ്പോൾ നമുക്ക് ഈ സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ അല്ലെങ്കിൽ മരച്ചീനി എടുക്കുക. ശേഷം കപ്പയെ തൊലി കളഞ്ഞു കഴുകി എടുക്കുക. ശേഷം നീളത്തിൽ കനം കുറച്ചു മുറിച്ചെടുക്കുക.

ഇനി ഒരുപാട് കനത്തിലും മുറിക്കാൻ പാടില്ല. ഒരുപാട് കട്ടിയിലും മുറിക്കാൻ പാടില്ല. ആ ഒരു രീതിയിൽ വേണം മരച്ചീനി മുറിച്ചെടുക്കാൻ. ഇനി മുറിച്ചെടുത്ത മരിച്ചീനിയെ നല്ല പോലെ കഴുകി ഒരു അരിപ്പയിൽ ഇട്ടു വെള്ളം തോർത്തി എടുക്കുക. നല്ല പോലെ വെള്ളം പോയ ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് അര ഭാഗത്തോളം ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിൽ നല്ല പോലെ ചൂടായി വന്നാൽ മാത്രമേ അരിഞ്ഞു വെച്ചിട്ടുള്ള കപ്പ ചേർക്കാൻ പാടുള്ളൂ.

ഇനി കപ്പ ചേർത്ത ശേഷം ഫ്ളയിം ഹയിൽ തന്നെ ഇട്ടു കൊടുക്കുക. അല്ലെങ്കിൽ കപ്പ നല്ല പെർഫെക്റ്റായി ഫ്രൈ ആയി കിട്ടില്ല. ഹൈ ഫ്ളൈമിൽ ഫ്രൈ ആക്കി എടുക്കുക. ഇടയ്ക്കിടെ ഇളക്കുവാനും മറക്കരുത്. ശേഷം എല്ലാം നല്ല പോലെ ഫ്രൈ ആയി വന്നാൽ കോരി മാറ്റുക. ചെറിയ ബ്രൗൺ കളർ ആയി കിട്ടുന്നതാണ്. ഫ്രൈ ആയി വരുമ്പോൾ. ഇനി ഒരു അരിപ്പയിൽ ഇട്ടു എണ്ണ മാറ്റുക. ശേഷം ഒരു ബൗളിൽ ഒരു ടീസ്പൂൺ മുളക്പൊടിയും, പാകത്തിനുള്ള ഉപ്പും ചേർത്ത് കൊടുക്കുക.

എന്നിട്ട് ഫ്രൈ ആക്കി വെച്ചിട്ടുള്ള കപ്പ മുളക് പൊടിയിലും ഉപ്പിലും ഇളക്കി മിക്‌സാക്കുക. ചൂടോടുകൂടി തന്നെ മുളക്പൊടിയിൽ കപ്പ ഇട്ടു ഇളക്കുവാൻ മറക്കരുത്. ശേഷം എല്ലാം ഇതുപോലെ ചെയ്ത ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കപ്പ ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് കപ്പ ഫ്രൈ ആക്കി നോക്കണേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു ഫ്രയാണ് ഇത്. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ, നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page