പാലും തേങ്ങയും കൊണ്ട് ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിലൊരു പുഡ്ഡിംഗ്

നമ്മുടെയെല്ലാം വീടുകളിൽ മുടങ്ങാതെ കാണുന്ന ഒന്നാണ് പാൽ. എന്നാൽ ഇന്ന് നമുക്ക് ഈ പാൽ കൊണ്ട് ഒരു അടിപൊളി പുഡ്ഡിംഗ് പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായതും അതുപോലെ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഈ പുഡ്ഡിംഗ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കപ്പോളം ഡെസിഗ്നേറ്റഡ് കോക്കനട്ട് എടുക്കുക. ശേഷം ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് ഈ തേങ്ങാ വിതറി ഇട്ടു കൊടുക്കുക. ഇനി ഒരു പാനിലേക്ക് ഒരു കപ്പ് പാൽ ഒഴിക്കുക. ഫുൾ ഫാറ്റ് മിൽക്കാണ് എടുക്കേണ്ടത്.

ശേഷം ലോ ഫ്ളൈമിൽ കട്ടകെട്ടാതെ നല്ല പോലെ ഇളക്കി പാൽ വേവിക്കുക. ഇനി നാല് ടേബിൾ സ്പൂൺ പഞ്ചസാര പാലിലേക്ക് ചേർത്തിളക്കുക. ശേഷം ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ പാൽപ്പൊടി ചേർക്കുക. ശേഷം ഇതിനൊപ്പം ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലോർ പൊടിയും, അഞ്ചു ടേബിൾ സ്പൂൺ പാലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അടുപ്പിൽ വെച്ചിരുന്ന പാലിലേക്ക് ഈ മിക്സ് ചേർത്ത് കൈ വിടാതെ ഇളക്കുക. ശേഷം കുറുകി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക.

ശേഷം കാൽ ടീസ്പൂൺ വാനില എസ്സൻസും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ചൂടോടുകൂടി നേരത്തെ ഡെസിഗ്നേറ്റഡ്‌ കോക്കനട്ട് വിതറി വെച്ചിട്ടുള്ള പുഡ്ഡിംഗ് ട്രേയിലേക്ക് പാൽ മിക്സ് ഒഴിക്കുക. ശേഷം പതിനഞ്ച്‌ മിനിറ്റോളം പുറത്തുവെച്ചു പുഡ്ഡിംഗ് സെറ്റാക്കി എടുക്കുക. ഇനി ഒരു ബൗളിലേക്ക് കാൽ കപ്പ് വിപ്പിംഗ് ക്രീം ചേർക്കുക. ശേഷം ക്രീം നന്നായി ബീറ്റാക്കി എടുക്കുക. ശേഷം സെറ്റായി കിട്ടിയ പുഡിങ്ങിലേക്ക് ബീറ്റാക്കിയ ക്രീം മുകളിലായി തേച്ചു പിടിപ്പിക്കുക.

ശേഷം ക്രീമിന്റെ മുകളിലായി കുറച്ചു ഡെസിഗ്നേറ്റഡ് കോക്കനട്ട് വിതറി കൊടുക്കുക. ശേഷം പുഡിങ്ങിനെ ഒന്നര മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാൽ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും വളരെ ടേസ്റ്റിയായ ഈ പുഡ്ഡിംഗ് ട്രൈ ചെയ്യാൻ മറക്കല്ലേ. കുട്ടികൾക്കൊക്കെ ഒരുപാട് ഈ സ്വീറ്റ് ഇഷ്ടമാകും. വളരെ കുറച്ചു ചേരുവകൾ കൊണ്ടാണ് ഈ പുഡ്ഡിംഗ് സെറ്റാക്കി ഇരിക്കുന്നത്.

Leave a Reply

You cannot copy content of this page