പല ആഹാര സാധനങ്ങളും കൊണ്ട് നാം അച്ചാറിടാറുണ്ട്. എന്നാൽ പാവയ്ക്കാ കൊണ്ട് നിങ്ങൾ അച്ചാർ തയ്യാറാക്കിയിട്ടുണ്ടോ. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ അച്ചാർ എങ്ങനെ പാവയ്ക്കാ കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാവയ്ക്കാ നല്ല പോലെ കഴുകി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ആറ് പച്ചമുളക് അരിഞ്ഞതും, പതിനഞ്ചു പീസ് വെളുത്തുള്ളി അരിഞ്ഞത്, ഒരു മീഡിയം കഷ്ണം ഇഞ്ചി ചതച്ചതും, എടുക്കുക. ശേഷം പാവക്കയിലേക്ക് പാകത്തിനുള്ള ഉപ്പും, ചേർത്ത് മിക്‌സാക്കുക. ഇനി പത്തു മിനിറ്റോളം പാവക്കയെ റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന ചട്ടിയിലേക്ക് മൂന്ന് ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ ഉലുവയും ഒരു ടീസ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. ശേഷം കുറച്ചു വറ്റൽമുളക് മൂപ്പിക്കുക. ഇനി മൂത്തു വന്ന മിക്സിലേക്ക് ഇഞ്ചി ചതച്ചതും വെളുത്തുള്ളി അരിഞ്ഞതും കറിവേപ്പിലയും, പച്ചമുളക് അരിഞ്ഞതും ചേർത്ത് ഇളക്കുക. ശേഷം വഴറ്റുക. ഇനി ഉപ്പ് ചേർത്ത് മിക്‌സാക്കിയ പാവയ്ക്കാ ചേർത്ത് ഇളക്കുക.
പാവയ്ക്കാ ഒന്ന് വാടിയാൽ മാത്രം മതിയാകും, ഒരു മിനിറ്റോളം ഇളക്കിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി തണുത്തു വരാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് കൊടുക്കുക. ശേഷം പാനിലേക്ക് അര കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന വിനാഗിരിയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് ഇളക്കുക. ശേഷം തണുത്തു വന്ന പാവക്കയിലേക്ക് അര ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് ഇളക്കുക. ശേഷം ചൂടാക്കി എടുത്ത വിനാഗിയയും മഞ്ഞൾപ്പൊടിയും കൊണ്ടുള്ള മിക്സ് പാവക്കയിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം നല്ല പോലെ തണുത്തതിന് ശേഷം അച്ചാറിനെ ബോട്ടിലിലേക്ക് മാറ്റുക. എന്നിട്ട് പാവക്കയെ രണ്ട് ദിവസത്തോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. ചോറിന്റെ കൂടെയും പലഹാരങ്ങൾക്ക് ഒപ്പവും കഴിക്കാൻ പറ്റിയ വളരെ ടേസ്റ്റിയായ ഒരു അച്ചാറാണ് ഇത്. ഇങ്ങനെ ഉണ്ടാക്കിയാൽ ഒട്ടും തന്നെ കയർപ്പ് കാണില്ല അച്ചാറിന്. എല്ലാവരും ഈ അച്ചാർ ഈ രീതിയിൽ തയ്യാറാക്കി നോക്കണേ. കുക്കിംഗ് വിത്ത് സുമ ടീച്ചർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ അച്ചാർ ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
