ഇന്ന് നമുക്ക് പച്ചക്കറികളോ തക്കാളിയോ ഇല്ലെങ്കിലും തയ്യാറാക്കാൻ പറ്റിയ നല്ലൊരു കറി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലാണ് ചേർത്തിട്ടുള്ളത്. ഇനി കുറച്ചു കാശ്മീരി വറ്റൽമുളക് ചേർത്ത് വറുക്കുക. ശേഷം ഒരു മിനിറ്റോളം വറുത്തെടുത്ത മുളകിലേക്ക് പത്തു പീസ് വെളുത്തുള്ളി ചേർത്ത് വഴറ്റുക. ഇനി ഒരു ടീസ്പൂൺ കുരുമുളക്, രണ്ട് നുള്ള് ഉലുവ എന്നിവ ചേർത്ത് വറുക്കുക.
ഇനി രണ്ട് ടീസ്പൂൺ മല്ലിയും, ഒരു ടീസ്പൂൺ ജീരകവും ചേർത്ത് റോസ്റ്റാക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് തണുക്കാനായി വെക്കുക. ഇനി ഒരു പിടി വാളൻപുളി വെള്ളത്തിൽ കുതിർത്തുക. ശേഷം കുതിർന്നു കിട്ടിയ പുളി ആ വെള്ളത്തിൽ പിഴിഞ്ഞെടുക്കുക. ശേഷം നേരത്തെ റോസ്റ്റാക്കി എടുത്ത മസാലകൾ മിക്സിയിൽ അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് പതിനഞ്ച് പീസ് വെളുത്തുള്ളി ചേർത്ത് കൊടുക്കുക.
ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് വെളുത്തുള്ളി കളർ മാറി വരുന്നത് വരെ റോസ്റ്റാക്കുക. ശേഷം നേരത്തെ പുളി വെള്ളം ചേർത്ത് അരച്ചെടുത്ത മസാലയെ എണ്ണയിലേക്ക് ചേർത്ത് ഇളക്കുക. ഇനി കുറച്ചു വെള്ളവും, ആവശ്യത്തിന് ഉപ്പും, ചേർത്ത് ഇളക്കി വറ്റിച്ചെടുക്കുക. ഇനി വറ്റി വരുമ്പോൾ ഒരു പീസ് ശർക്കര കൂടി ചേർത്ത് ഇളക്കുക. ശേഷം മസാല വറ്റിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മസാല കറി തയ്യാറായിട്ടുണ്ട്. ചൂട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. എല്ലാവരും ഈ കറി ഇങ്ങനെ തയ്യാറാക്കി നോക്കണേ. ഡിയൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
