നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള സ്നാക്കാണ് പിസ്സ. എന്നാൽ പലർക്കും പിസ്സ ഉണ്ടാക്കുന്നത് അത്ര എളുപ്പമായി തോന്നാറില്ല. എന്നാൽ ഇന്ന് നമുക്ക് ഫ്രയിങ് പാനിൽ ആർക്കും ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന കുഞ്ഞു പിസ്സയുടെ റെസിപ്പിയാണ് പരിചയപ്പെടുത്തുന്നത്. അപ്പോൾ ഈ കുഞ്ഞു പിസ്സ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ മാവ് ചേർക്കുക. ശേഷം മൈദക്കൊപ്പം ഒരു കപ്പ് ഗോതമ്പ് മാവും, ആവശ്യത്തിന് ഉപ്പ്, ഇനി നല്ല ചൂട് പാൽ രണ്ട് ടേബിൾ സ്പൂണോളം ചേർക്കുക. ശേഷം എല്ലാം കൂടി കൈ കൊണ്ട് നല്ല പോലെ മിക്സാക്കുക.
ശേഷം ഒരു ഗ്ലാസിൽ മുക്കാൽ ഗ്ലാസ് ഇളം ചൂടുള്ള വെള്ളം ചേർത്ത് കൊടുക്കുക. ഇനി വെള്ളത്തിലേക്ക് ഒന്നര ടീസ്പൂൺ ഈസ്റ്റ് ചേർത്ത് നന്നായി ഇളക്കി മിക്സാക്കുക. ശേഷം ഒരു ടീസ്പൂൺ ഷുഗർ കൂടി വെള്ളത്തിൽ കലക്കുക. ഇനി നല്ല പോലെ മിക്സാക്കി എടുത്ത ഈസ്റ്റിനെ മാവിലേക്ക് ചേർത്ത് കുഴച്ചെടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് നന്നായി കുഴക്കുക. ഇനി നന്നായി കുഴച്ചെടുത്ത മാവിന്റെ മുകളിലായി കുറച്ചു ഓയിൽ തടകിയ ശേഷം അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. നാല് മണിക്കൂറാണ് ഈ മാവിനെ റെസ്റ്റ് ചെയ്യാനായി വെച്ചിരുന്നത്.
ഇനി കൌണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം മാവിനെ ഒന്നും കൂടി സോഫ്റ്റായി കുഴച്ചെടുക്കുക. എന്നിട്ട് കുഴച്ചെടുത്ത മാവിനെ ആറ് പീസുകളായി ഉരുട്ടി എടുക്കുക. ശേഷം ഉരുട്ടിയ മാവിനെ ഒരു പാത്രം കൊണ്ട് നടുവിലായി കുഴിയുള്ള രീതിയിൽ അമർത്തുക. ഇനി മാവിന്റെ മുകളിലായി കുറച്ചു പിസ്സ സോസ് ചേർക്കുക. ശേഷം മുകളിലായി കുറച്ചു സവാള ചെറുതായി അരിഞ്ഞതും, കുറച്ചു ക്യാപ്സിക്കം അരിഞ്ഞതും, കുറച്ചു മല്ലിയിലയും, മുകളിലായി കുറച്ചു മൊസെറോള്ള ചീസും സ്പ്രെഡ്ടാക്കുക. ഇനി എല്ലാം ഇതുപോലെ ഉണ്ടാക്കിയ ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക.
ശേഷം പാനിലേക്ക് കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓരോ പിസ്സയും ഇട്ട് ഫ്രൈ ആക്കി എടുക്കുക. ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് ഫ്രൈ ആക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കുഞ്ഞു പിസ്സ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ പിസ്സ തയ്യാറാക്കി നോക്കണേ. ബ്രേക്ഫാസ്റ്റായും ഡിന്നറായും വൈകിട്ടത്തെ ചായക്ക് ഒപ്പവും ഈ ഒരു പിസ്സ വളരെ ടേസ്റ്റിയാണ്. കുട്ടികളൊക്കെ രാവിലത്തെ കാപ്പി ചോദിച്ചു വാങ്ങി കഴിക്കും. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
