ബ്രെഡ്‌കൊണ്ട് ഇങ്ങനെ ഒരു സ്നാക്ക് ആരും പ്രതീക്ഷിച്ചിട്ടേ കാണില്ല.

കുട്ടികൾ ഉള്ള വീടുകളിൽ മിക്കവാറും കാണുന്ന ഒരു സ്നാക്കാണ് ബ്രെഡ്. എന്നാൽ ഈ ബ്രെഡ് കൊണ്ട് ഒരു കറുമുറെ സ്നാക്ക് തയ്യാറാക്കിയാലോ. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ഒരു സ്നാക്കായിരിക്കും ഇത്. അപ്പോൾ ഈ സ്നാക്ക് നമുക്ക് ബ്രെഡ് കൊണ്ട് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ബ്രെഡിന്റെ അരിക് വശങ്ങളെ മുറിച്ചു മാറ്റുക. ശേഷം ബ്രെഡിനെ ട്രയാങ്കിൾ ഷെയ്പ്പിൽ മുറിക്കുക. അങ്ങനെ ഒരു ബ്രെഡിനെ നാല് ട്രയാങ്കിളായി മുറിക്കുക.

ഇനി ഒരു ചട്ടിയിൽ സൺ ഫ്‌ളവർ ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് അറിഞ്ഞു വെച്ചിട്ടുള്ള ബ്രെഡ് ചേർത്ത് കൊടുക്കുക. ശേഷം ഫ്രൈ ആക്കി എടുക്കുക. ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. അപ്പോൾ റസ്‌ക്ക് പോലെ ഫ്രൈ ആയി വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം എല്ലാ ബ്രെഡും ഫ്രൈ ആക്കി എടുത്ത ശേഷം ബ്രെഡിലേക്ക് അര ടീസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ചു ഗരം മസാല, ആവശ്യത്തിന് ഉപ്പ്, ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് സ്നാക്ക് തയ്യാറായിട്ടുണ്ട്. വളരെ പെട്ടന്ന് തയ്യാറാക്കി എടുക്കാൻ പറ്റിയ കിടിലൻ സ്നാക്കാണ് ഇത്.കുട്ടികൾക്കും മുതിർന്നവർക്കും ചായക്കൊപ്പം കഴിക്കാൻ ഏറെ രുചിയാണ് ഈ സ്നാക്ക്. ബ്രെഡ് മാത്രം മതിയാകും ഈ സ്നാക്ക് തയ്യാറാക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അവധിക്കാലത്തും കുട്ടികൾക്ക് ഇഷ്ടത്തോടെ കഴിക്കാൻ പാകത്തിനുള്ള സ്നാക്കാണ് ഇത്.

Leave a Reply

You cannot copy content of this page