ശരീര ക്ഷീണത്തിനും ദാഹത്തിനും ഏറെ ഉത്തമമാണ് ലൈം ജ്യൂസ്. എന്നാൽ ഇന്ന് നമുക്ക് പുതു രുചിയിൽ നാരങ്ങാ വെള്ളം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതും ഒരു കളറും ആഡ് ചെയ്യാതെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നത്. ആദ്യം ഒരു ടേബിൾ സ്പൂണോളം കസ്സ്കസ് വെള്ളത്തിൽ കുതിർത്തുക. ശേഷം ഒരു നാരങ്ങാ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. തൊലി കളയാതെയാണ് നാരങ്ങാ വെള്ളം തയ്യാറാക്കുന്നത്. ശേഷം നാരങ്ങയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ഇനി ഒരു ചെറിയ കൈ പിടി പുതിനയില മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചേർക്കുക. ഇനി ഒരു പീസ് ഏലക്കായും, രണ്ട് ടേബിൾ സ്പൂൺ ഷുഗറും ചേർത്ത് കമ്മോടുക്കുക. ഇനി മൂന്നു പേർക്കായുള്ള വെള്ളം ചേർക്കുക. അര മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച വെള്ളം ചേർക്കുക. ശേഷം കുറച്ചു ഐസ് ക്യൂബ്‌സും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു നുള്ളു ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക.
ശേഷം അടിച്ചെടുത്ത ജ്യൂസിനെ അരിച്ചു ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ഗ്ലാസ്സിലേക്ക് രണ്ട് ഐസ് ക്യൂബ്‌സും കുതിർത്തി വെച്ച കസ്സ്കസും ചേർത്ത് കൊടുക്കുക. എന്നിട്ട് അരിച്ചു വെച്ചിട്ടുള്ള ജ്യൂസ് ചേർക്കുക. ശേഷം സെർവ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ നാരങ്ങാ വെള്ളം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ഡ്രിങ്ക് തയ്യാറാക്കി നോക്കണേ. നാരങ്ങയുടെ തൊലി ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ തയ്യാറാക്കി ഉടനെ കുടിക്കണം അല്ലെങ്കിൽ ജ്യൂസിൽ കയ്പ്പ് വരും.
