സാദാരണ ഇഡ്ഡലി കഴിച്ചു മടുത്തവർക്കായിതാ കിടിലൻ ടേസ്റ്റിലുള്ള ഇഡ്ഡലിയും ചട്ട്ണിയും.

നമ്മുടെ ഹെൽത്തിയായ പലഹാരങ്ങളിൽ ഒന്നാണ് ഇഡ്ഡലി. എന്നാൽ എന്നും ഒരേപോലെ അല്ലെ ഇഡ്ഡലി തയ്യാറാക്കുന്നത്. അപ്പോൾ ഇനി നമുക്ക് ഇഡ്ഡലി ഉണ്ടാക്കുമ്പോൾ കുറച്ചു വ്യത്യസ്തമായി ഉണ്ടാക്കിയാലോ. അപ്പോൾ മസാല കൊണ്ട് ഇഡ്ഡലി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു ബീറ്റ്‌റൂട്ട് ഗ്രേറ്റാക്കി മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അര ടീസ്പൂൺ ജീരകവും, ഒരു ടീസ്പൂൺ ക്രഷ് ആക്കിയ വറ്റൽമുളകും, ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ശേഷം ഇഡ്ഡലി മാവിലേക്ക് ഒഴിക്കുക.

ശേഷം ഒരു മീഡിയം ക്യാരറ്റ് മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി അര ടീസ്പൂൺ ജീരകവും, ഒരു ടീസ്പൂൺ ക്രഷ് ആക്കിയ വറ്റൽമുളകും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചേർത്ത് അടിച്ചെടുക്കുക. എന്നിട്ട് വേറൊരു പാത്രത്തിൽ ഇഡ്ഡലി മാവിനെ എടുത്തു വെച്ചിട്ടുണ്ട്. അതിലേക്ക് അടിച്ചെടുത്ത ക്യാരറ്റ് മിക്സ് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി മാവുമായി യോജിപ്പിക്കുക. ഇനി ഒരു ഇഡ്ഡലി തട്ടിൽ കുറച്ചു എണ്ണ തടകിയ ശേഷം മാവ് ഓരോ ഹോളിലായി ഒഴിച്ച് കൊടുക്കുക. ആദ്യം ബീറ്റ്‌റൂട്ട് മിക്സ് മാവ് ഒഴിക്കുക.

ശേഷം ഒരു ഇഡ്ഡലി തട്ടിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം ക്യാരറ്റ് മിക്‌സാക്കിയ മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ആവിയിൽ ഇഡ്ഡലി വേവിക്കുക, ഇനി ഇഡ്ഡലിക്ക് ഒപ്പം കഴിക്കാൻ ഒരു ചട്ട്ണി കൂടി ഉണ്ടാക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു സവാള അരിഞ്ഞതും, രണ്ട് തക്കാളിയും, നാല് അല്ലി വെളുത്തുള്ളിയും, രണ്ട് വറ്റൽമുളകും, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഫൈൻ പേസ്റ്റായി അരച്ചെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചട്ട്ണിയും ഇഡ്ഡലിയും തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ദോശയും ചട്ട്ണിയും ഈ രീതിയിൽ തയ്യാറാക്കി നോക്കണേ. കുട്ടികൾക്ക് പല നിറത്തിലുള്ള ഇഡ്ഡലി ആയതു കൊണ്ട് തന്നെ വളരെ ഇഷ്ടമാകും. ഇഡ്ഡലി കഴിക്കാൻ മടിയുള്ളവർ പോലും ഇങ്ങനെ ഇഡ്ഡലി ഉണ്ടാക്കിയാൽ കഴിച്ചുപോകും. ഈ ചട്ട്ണിയും ഇഡ്ഡലിക്കൊപ്പം തയ്യാറാക്കിയാൽ പിന്നെ രുചി പറയാനേ പറ്റില്ല. എല്ലാവരും ആസ്വദിച്ചു കഴിക്കും.

Leave a Reply

You cannot copy content of this page