നമ്മുടെ എല്ലാവരുടെയും വീടുകളിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് പാലും തേങ്ങയും. എന്നാൽ ഇന്ന് നമുക്ക് ഇവ രണ്ടും കൊണ്ട് ഒരു കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കിയാലോ. ആദ്യം ഡെസിക്കേറ്റഡ് കോക്കനട്ട് തയ്യാറാക്കണം. അതിനായി ഒരു പാനിൽ ഒരു കപ്പ് തേങ്ങാ ചേർക്കുക. ശേഷം മീഡിയം ഫ്ളൈമിൽ തേങ്ങയെ കൈ വിടാതെ കളറൊന്നും മാറാതെ ഇളക്കുക. ശേഷം ഡ്രൈ ആയി വന്ന തേങ്ങയെ ഫ്ളയിം ഓഫ് ചെയ്തു പാനിൽ നിന്നും മാറ്റുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് പാൽ ചേർക്കുക.
ശേഷം പാലിലേക്ക് നാല് ടേബിൾ സ്പൂൺ ഷുഗർ ആഡ് ചെയ്യുക. ഇനി ഒന്നേ മുക്കാൽ ടേബിൾ സ്പൂൺ കോൺ ഫ്ലോർ, മൂന്ന് ടേബിൾ സ്പൂൺ പാൽ പൊടി, എന്നിവ ചേർത്ത് ഒന്ന് കറക്കുക. ശേഷം നേരത്തെ റെഡിയാക്കിയ ഡെസിക്കേറ്റഡ് കോക്കനറ്റിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഷുഗർ ചേർത്ത് കൊടുക്കുക. ശേഷം ഒരു പുഡ്ഡിംഗ് ട്രേ എടുക്കുക. ശേഷം ഒരു ലെയർ ഡെസിക്കേറ്റഡ് കോക്കനട്ട് ചേർക്കുക. ശേഷം നേരത്തെ അടിച്ചെടുത്ത പാൽ മിക്സിനെ ഒരു സോസ് പാനിലേക്ക് ഒഴിച്ച് അടുപ്പിലേക്ക് വെക്കുക.
ശേഷം കൈ വിടാതെ ഇളക്കുക. ലോ ഫ്ളൈമിലിട്ടു വേണം പാൽ മിക്സ് ഇളക്കുവാൻ. ഒന്ന് കുറുകി വരുമ്പോൾ തന്നെ തീ ഓഫ് ചെയ്യുക. ശേഷം ചൂടോടുകൂടി തേങ്ങാ ഇട്ടു വെച്ചിട്ടുള്ള ട്രേയുടെ മുകളിലായി ഒരു ലെയർ പാൽ മിക്സ് ഒഴിക്കുക. ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുക. ഇനി മറ്റൊരു ബൗളിലേക്ക് അര കപ്പ് വിപ്പിംഗ് ക്രീം എടുക്കുക. ഇനി അതിലേക്ക് കാൽ കപ്പ് പൊടിച്ച ഷുഗർ ആഡ് ചെയ്യുക. ശേഷം നന്നായി ബീറ്റാക്കുക. ഇനി സെറ്റാകാനായി വെച്ചിരുന്ന പുഡ്ഡിംഗ് എടുക്കുക. ശേഷം മുകളിലായി വിപ്പിംഗ് ക്രീം വെച്ച് കൊടുക്കുക. എന്നിട്ട് ബാക്കിയുള്ള തേങ്ങയെ മുകളിലായി ഡെക്കറേറ്റ് ചെയ്യുക.
ശേഷം ഒന്നും കൂടി തണുപ്പിച്ചു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പാൽ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ പുഡ്ഡിംഗ് തീർച്ചയായും ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഒരു പുഡിങ്ങാകും ഇത്, ഇപ്പോൾ അവധിക്കാലമല്ലേ എല്ലാവരും ഉറപ്പായും ഈ പുഡ്ഡിംഗ് ട്രൈ ചെയ്യാൻ മറക്കല്ലേ. വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു പുഡ്ഡിംഗ് റെസിപ്പിയാണ് ഇത്.
