ചായ തിളയ്ക്കുന്ന നേരം കൊണ്ട് സ്നാക്കും തയ്യാർ, രുചിയോ വേറെ ലെവൽ

ഇന്ന് നമുക്ക് മുട്ട കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും എന്നാൽ നല്ല ടേസ്റ്റിയുമായിട്ടുള്ള ഒരു സ്ലാക്കാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാല് കോഴി മുട്ട പുഴുങ്ങി എടുക്കുക. ശേഷം മുട്ടയെ തോട് കളഞ്ഞ് നാലായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രം എടുക്കുക എന്നിട്ട് അതിലേക്ക് നാല് ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൗഡറും കൂടി ചേർത്ത് കൊടുക്കുക.

എന്നിട്ട് പാകത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ കശ്മീരി മുളകുപൊടിയും ചേർത്ത് മിക്‌സാക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് 2 കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് നല്ല പോലെ അടിച്ചെടുക്കുക. എന്നിട്ട് ഇതിലേക്ക് രണ്ട് ടീസ്പൂൺ ചില്ലി ഫ്‌ളെക്‌സും, മൂന്ന് ടേബിൾ സ്പൂൺ മല്ലിയില പൊടിയായി അരിഞ്ഞതും,
ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ ചിക്കൻ മസാലയും, പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കി എടുക്കുക.

ശേഷം മറ്റൊരു പാത്രത്തിലേക്ക് കുറച്ച് ബ്രഡ് പൊടി എടുക്കുക. ശേഷം പുഴുങ്ങി മുറിച്ചു വച്ചിട്ടുള്ള ഓരോ മുട്ടയും മുട്ടയുടെ മിക്സിൽ നല്ലപോലെ മുക്കിയെടുക്കുക. ഇനി എടുത്തു വെച്ചിട്ടുള്ള കോൺഫ്ലോർ പൗഡറിന്റെയും, മൈദയുടെയും, മിക്സിൽ ഒന്ന് പൊതിഞ്ഞെടുക്കുക. ശേഷം മുട്ടയും ബ്രെഡ് പൊടിയിൽ പൊതിഞ്ഞ് എടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു കടായിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ സ്നാക്കായിട്ട് ഫ്രൈ ചെയ്ത് എടുക്കുക.

തിരിച്ചും മറിച്ചുമിട്ട് ഒരു ബ്രൗൺ കളറായി വരുമ്പോൾ എണ്ണയിൽ നിന്ന് കോരി യെടുക്കുക. ഇതുപോലെ തന്നെ എല്ലാ സ്നാക്കും ഫ്രൈ ചെയ്ത് കോരിയെടുക്കുക. ഈ സ്നാക്ക് നല്ല ചൂടോടുകൂടി കഴിക്കുന്നതാണ് ഏറെ നല്ലത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റിയായിട്ടുള്ള വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്ക്സ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply