നമ്മുടെ ശരീരത്തിന് ഏറെ ഉത്തമമായ ഒരു ഡ്രൈ ഫ്രൂട്ടാണ് ബധാം. ബധാം കൊണ്ട് പല വേറെയ്റ്റി റെസിപ്പീസും നമുക്ക് തയ്യാറാക്കാൻ കഴിയും. എന്നാൽ തന്നെയും റെസ്റ്റോറെന്റുകളിൽ നിന്നും ബധാം ഷേക്ക് കുടിക്കാനായി പോകുന്ന ഒത്തിരി പേരുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് റെസ്റ്റോറെന്റുകളിലെ അതെ ടെസ്റ്റിൽ ബധാം മിൽക്ക് ഷേക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി അര കപ്പ് ബധാം നല്ല ചൂടുള്ള വെള്ളത്തിലിട്ട് തൊലി കുതിർന്നു വരുമ്പോൾ ഇളക്കി മാറ്റുക. പത്തു മിനിറ്റ് കൊണ്ട് തന്നെ തൊലി മാറ്റാവുന്നതാണ്.
ശേഷം തൊലി കളഞ്ഞെടുത്ത ബധാമിനെ ഒട്ടും വെള്ളം ഈർപ്പമില്ലാതെ തുടച്ചെടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ബധാമിനൊപ്പം അര കപ്പ് പാൽ കൂടി ചേർത്ത് കൊടുക്കുക. ഇനി നന്നായി പാലും ബദാമും കൂടി അരച്ചെടുക്കുക. ശേഷം ഒരു സോസ് പാനിലേക്ക് രണ്ട് ലിറ്റർ പാൽ എടുക്കുക. എന്നിട്ട് അടുപ്പിൽ വെച്ച് പാലിനെ വേവിച്ചു കുറുക്കി എടുക്കുക. ശേഷം ഒന്ന് കുറുകി വന്ന പാലിലേക്ക് അരച്ച് വെച്ചിട്ടുള്ള ബദാമും പാലും മിക്സ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി കാൽ കപ്പ് പഞ്ചസാര കൂടി ചേർത്ത് ഇളക്കി മിക്‌സാക്കുക.
ശേഷം ഈ മിക്സിലേക്ക് കാൽ ടീസ്പൂൺ വാനില എസ്സെൻസും കൂടി ചേർത്ത് ഇളക്കുക. ഇനി രണ്ട് ടീസ്പൂൺ കസ്റ്റാഡ് പാലിൽ മിക്‌സാക്കിയ ശേഷം അത് പാലിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒന്ന് തിളച്ചു വന്നാലുടൻ ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ഒന്ന് തണുപ്പിച്ചെടുക്കുക. എന്നിട്ട് ഒരു ഗ്ലാസ്സിലേക്ക് വീഴ്ത്തി മുകളിലായി കുറച്ചു ഐസ്ക്രീമും വെച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ബധാം മിൽക്ക് ഷേക്ക് തയ്യാറായിട്ടുണ്ട്. ഈ രീതിയിൽ ഈ ഷേക്ക് ഒന്ന് തയ്യാറാക്കി നോക്കണേ.
