വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും സ്പെഷ്യൽ വിഭവങ്ങൾ കഴിക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ് അല്ലെ. എന്നാൽ ഇന്ന് നമുക്ക് ഉരുളകിഴങ്ങ് കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഈ സ്പെഷ്യൽ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ഉരുളകിഴങ്ങ് ആവിയിൽ വേവിക്കുക. ശേഷം വെന്തു കിട്ടിയ പൊട്ടറ്റോ തൊലി കളഞ്ഞു ഗ്രേറ്റാക്കി എടുക്കുക. ശേഷം ഗ്രേറ്റാക്കി എടുത്ത ഉരുളക്കിഴങ്ങിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം ചെറുതായി അരിഞ്ഞെടുത്ത മല്ലിയില ചേർത്ത് കൊടുക്കുക.
ഇനി ചെറുതായി അരിഞ്ഞെടുത്ത ഒരു പച്ചമുളകും, ഒരു സവാള കുഞ്ഞായി അരിഞ്ഞതും, രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും, ഒരു പിഞ്ച് സോഡാപ്പൊടിയും, ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത സ്നാക്കിനെ ചെറിയ റോളായി ഉരുട്ടി എടുക്കുക. ശേഷം ഒരു പാക്കെറ്റ് നൂഡിൽസ് ഒരു പാത്രത്തിൽ എടുക്കുക. ശേഷം ന്യൂഡിൽസിനെ കൈ കൊണ്ട് ഒന്ന് പൊടിച്ചെടുക്കുക. ഇനി ഒരു ബൗളിലേക്ക് മുക്കാൽ കപ്പ് മൈദ ചേർക്കുക. ശേഷം അതിനൊപ്പം നൂഡിൽസ് മസാല ചേർത്ത് ഇളക്കുക.
ശേഷം മൈദയിലേക്ക് കുറച്ചു ഉപ്പും, ഒരു ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് കലക്കി എടുക്കുക. കുറച്ചു കട്ടിയിൽ വേണം ബാറ്റെർ കലക്കി എടുക്കാൻ. ഇനി ഓരോ പൊട്ടറ്റോ റോളും മൈദ മിക്സിൽ കോട്ട് ചെയ്തു നൂഡിൽസിൽ പൊതിഞ്ഞെടുക്കുക. ശേഷം എല്ലാം ഇതുപോലെ ചെയ്തു ഒരു പ്ലേറ്റിലേക്ക് വെക്കുക. ഇനി ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം നന്നായി ചൂടായി വന്ന എണ്ണയിൽ തയ്യാറാക്കി വെച്ചിട്ടുള്ള സ്നാക്കുകൾ ഇട്ട് കൊടുക്കുക.
ശേഷം ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. ഇനി രണ്ട് സൈഡും മൂത്തു വന്നാൽ എണ്ണയിൽ നിന്നും കോരി എടുക്കുക. വളരെ ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഒരു സ്നാക്കാണ് ഇത്. എല്ലാരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്ക് ഒരു പാട് ഇഷ്ടമുള്ള നൂഡിൽസ് കൊണ്ട് കവർ ചെയ്തത് കൊണ്ട് തന്നെ കുട്ടികൾ ഈ സ്നാക്ക് ചോദിച്ചു വാങ്ങി കഴിക്കും. ഒരു തവണ കഴിച്ചവർ തീർച്ചയായും വീണ്ടും ചോദിക്കും കഴിക്കാനായി.
