വൈകുന്നേരങ്ങളിൽ ചായക്കൊപ്പം വളരെ പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന സ്നാക്കുകളായിരിക്കും നമുക്കെല്ലാം ഏറെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് ചായക്കൊപ്പം ഒരു കിടിലൻ സ്നാക്ക് ആയാലോ. വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഈ സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു മസാല തയ്യാറാക്കാം, അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ സൺ ഫ്ളവർ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിലിലേക്ക് രണ്ട് വറ്റൽമുളക് ഒന്ന് മുറിച്ചു ചേർക്കുക. ഇനി കുറച്ചു കറിവേപ്പില ചേർത്ത് മൂപ്പിക്കുക.
ശേഷം ഒരു പകുതി സവാള സ്ലൈസായി അരിഞ്ഞെടുക്കുക. എന്നിട്ട് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഒന്ന് വഴറ്റുക. ഇനി എല്ലാം ഒന്ന് വാടി വരുമ്പോൾ ഒരു കപ്പ് ക്യാബേജ് അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി ഒരു ക്യാരറ്റ് നീളത്തിൽ മുറിച്ച ശേഷം അതും ക്യാബേജിനൊപ്പം ചേർത്ത് ഇളക്കുക. ശേഷം ഇതിനു ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കി മിക്സാക്കുക. ഇനി ഒന്ന് വാടി വന്നാലുടൻ ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി കുറച്ചു ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിനെ വട്ടത്തിൽ മുറിച്ചെടുക്കുക.
ഏതെങ്കിലും ബോട്ടിലിന്റെ അടപ്പു ഉപയോഗിച്ച് മുറിച്ചാൽ മതിയാകും. ശേഷം ഇങ്ങനെ മുറിച്ചെടുത്ത ബ്രെഡിനെ ഒരു പാനിലിട്ട് മൊരിച്ചെടുക്കുക. രണ്ട് സൈഡും മൂത്തു വന്നാൽ പാനിൽ നിന്നും എടുത്തു മാറ്റുക. ഇനി നേരത്തെ വഴറ്റി എടുത്ത മസാലയിലേക്ക് രണ്ട് ടേബിൾ സ്പൂൺ മയോന്നൈസ് ചേർത്ത് ഇളക്കുക. ഇനി ഒരു ബ്രെഡിലേക്ക് മസാല രണ്ട് റ്റീസ്പൂണോളം വെച്ച് കൊടുക്കുക. ശേഷം മറ്റൊരു ബെഡിനെ മുകളിലായി കവർ ചെയ്തു കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന കിടിലൻ ടേസ്റ്റിലുള്ള ഒരു സ്നാക്കാണ് ഇത്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. ബ്രെഡ് ഉണ്ടെങ്കിൽ അഞ്ചു മിനിറ്റ് മാത്രം മതിയാകും ഈ സ്നാക്ക് തയ്യാറാക്കാൻ.
