എന്നും നമ്മുടെ വീടുകളിൽ മുടങ്ങാതെ പാകം ചെയ്യുന്ന ഒരു ഭക്ഷണ സാധനമാണ് ചോറ്. അതുകൊണ്ട് തന്നെ കുറച്ചു ചോറ് എങ്കിലും ബാക്കി വരാറുണ്ട്, അപ്പോൾ ഇന്ന് നമുക്ക് ചോറ് കൊണ്ട് തയ്യാറാക്കാൻ പറ്റിയ കിടിലൻ അപ്പം പരിചയപ്പെട്ടാലോ. വളരെ സിമ്പിളായി ചെയ്‌തെടുക്കാൻ പറ്റിയ ഒരു അപ്പമാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം അൻപത് ഗ്രാം ചോറ് എടുക്കുക. ഇനി നൂറ്റി അൻപത് ഗ്രാം അരിപ്പൊടി എടുക്കുക. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ആറ് ടേബിൾ സ്പൂൺ ചോറ് ചേർക്കുക.
ശേഷം ചോറിലേക്ക് കുറച്ചു വെള്ളവും, ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക. ഇനി അരച്ചെടുത്ത ചോറിന്റെ പേസ്റ്റിനൊപ്പം എടുത്തു വെച്ചിട്ടുള്ള നൂറ്റി അൻപത് ഗ്രാം (19 tbs) അരിപ്പൊടി ചേർക്കുക. ഇനി അഞ്ചു ടേബിൾ സ്പൂൺ ഷുഗറും, ഒന്നര കപ്പ് വെള്ളമാണ് മൊത്തത്തിൽ വേണ്ടത്. നേരത്തെ ചോറ് അരച്ചെടുക്കാനായി കുറച്ചു വെള്ളം ഒഴിച്ചിരുന്നു. ഇനി ബാക്കിയുള്ള വെള്ളവും, ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി മുക്കാൽ ടീസ്പൂൺ ഈസ്റ്റും ചേർത്ത് നന്നായി ഇളക്കുക.
ശേഷം രണ്ട് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. രണ്ട് മണിക്കൂറായപ്പോൾ മാവ് നല്ല സോഫ്റ്റായി പതഞ്ഞു വന്നിട്ടുണ്ട്, ശേഷം ഒന്നും കൂടി ഇളക്കി ഒരു ട്രേയിലേക്ക് മാവിനെ ഒഴിക്കുക. ശേഷം ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. എന്നിട്ട് അതിന്റെ മുകളിൽ ഒരു സ്റ്റാൻഡ് ഇട്ട ശേഷം ഈ ട്രേ ഇറക്കി വെച്ച് ആവിയിൽ വേവിക്കുക. അര മണിക്കൂറായപ്പോൾ അപ്പം വെന്തു പാകമായി കിട്ടിയിട്ടുണ്ട്. ശേഷം പുറത്തു മാറ്റി വെച്ച് തണുക്കാനായി വെക്കുക. ശേഷം തണുത്തു വന്ന അപ്പം പാത്രത്തിൽ നിന്നും വിടീച്ചെടുക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചോറ് ബാക്കി വന്നാൽ ചെയ്‌തെടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
