പച്ചക്കറികളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള പച്ചക്കറിയാണ് പൊട്ടറ്റോ. എന്നാൽ പൊട്ടറ്റോ നമ്മൾ മിക്കവാറും കാപ്പിക്കും ചോറിനുമെല്ലാം കറി വെക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ചോറിനൊപ്പവും ചപ്പാത്തിക്ക് ഒപ്പവും അപ്പത്തിന് ഒപ്പവുമെല്ലാം കഴിക്കാൻ പറ്റിയ കിടിലൻ കറി ഉണ്ടാക്കിയാലോ. ഈ കറി ഉണ്ടാക്കുന്നത് ഉരുളക്കിഴങ്ങും വെണ്ടക്കയും കൊണ്ടാണ്. അപ്പോൾ നമുക്ക് ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് പൊട്ടറ്റോ തൊലി കളഞ്ഞെടുക്കുക. ഇനി അഞ്ച് വെണ്ടക്കയും എടുക്കുക.
എന്നിട്ട് പൊട്ടറ്റോയും വെണ്ടക്കയും കൂടി ചെറിയ പീസുകളായി മുറിക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. എന്നിട്ട് എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കാൽ ടീസ്പൂൺ പെരിഞ്ജീരകവും ചേർത്ത് ഇളക്കുക. എന്നിട്ട് രണ്ട് സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. എന്നിട്ട് രണ്ട് പച്ചമുളക് കീറിയതും, കുറച്ചു കറിവേപ്പിലയും, ചേർത്ത് വഴറ്റുക. ഇനി പകുതി വാടി വന്ന സവാളയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള ഉരുളകിഴങ്ങ് ചേർത്ത് ഇളക്കുക. ഇനി അര ടീസ്പൂൺ ഉപ്പും ചേർത്ത് അടച്ചു വെച്ച് ഉരുളക്കിഴങ്ങിനെ വേവിക്കുക.
ഇനി വെന്തു വന്ന ഉരുളക്കിഴങ്ങിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള വെണ്ടയ്ക്ക ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് ഉരുളക്കിഴങ്ങും വെണ്ടക്കയും വേവിക്കുക. ഇനി വെന്തു വന്ന പച്ചക്കറിയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, ചേർത്ത് ഒന്ന് മൂപ്പിക്കുക. ഇനി അര മുറി തേങ്ങാ തിരുകി മിക്സിയിൽ അടിച്ചു അതിന്റെ പാൽ എടുക്കുക. ശേഷം അത് കറിയിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം കറിയിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് തിളപ്പിക്കുക. എന്നിട്ട് അടച്ചു വെച്ച് കറി ഒന്ന് തിളപ്പിക്കുക. ഇനി ഒന്ന് കുറുകി വരുമ്പോൾ കുറച്ചു കറിവേപ്പില ചേർത്ത് ഫ്ളയിം ഓഫ് ചെയ്തു കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഉരുളക്കിഴങ്ങും വെണ്ടക്കയും കൊണ്ടുള്ള മസാല കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒന്ന് കറി തയ്യാറാക്കി നോക്കണേ. ചോറിനും ചപ്പാത്തിക്കും പൂരിക്കും അപ്പത്തിനുമെല്ലാം ഈ കറി കിടിലൻ കോമ്പിനേഷനാണ്. ഉറപ്പായും ഈ കറി നിങ്ങൾ ട്രൈ ചെയ്തു നോക്കണേ.
