ഇനി തട്ടുകടയിലെ പഴം പൊരിക്ക് വിട.

ചായക്കടയിലെ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പഴംപൊരി. എന്നാൽ പലരുടേയും പരാതിയാണ് ചായക്കടയിലെ അതെ രുചിയിൽ പഴം പൊരി തയ്യാറാക്കാൻ കഴിയുന്നില്ല എന്നത്. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി പഴം പൊരി ഉണ്ടാക്കിയാലോ. അതിനായി മൂന്നു ഏത്തപ്പഴം എടുക്കുക. നല്ല പഴുത്ത പഴമാണ് ഈ പഴം പൊരി തയ്യാറാക്കാനായി എടുത്തിട്ടുള്ളത്. ശേഷം ഒരു പഴം നാല് വലിയ പീസുകളായി നീളത്തിൽ മുറിക്കുക.

ഇനി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക. ശേഷം മൈദയിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപൊടി ചേർത്ത് ഇളക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ബേക്കിങ് സോഡാ ചേർത്ത് നന്നായി ഇളക്കുക. ഇനി രണ്ട് നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് എല്ലാം കൂടി നന്നായി മിക്‌സാക്കുക. ശേഷം രണ്ട് നുള്ള് ഉപ്പും, കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് കലക്കി എടുക്കുക.

ഇനി കുറച്ചു കട്ടിയിൽ വേണം മാവിനെ കലക്കി എടുക്കുവാൻ. ശേഷം കലക്കി എടുത്ത മാവിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പഴം കോട്ട് ചെയ്തു എടുക്കുക. ഇനി ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിൽ മാവിൽ മുക്കി ഓരോ പഴം പൊരിയായി ഇട്ടു കൊടുക്കുക. ശേഷം രണ്ട് സൈഡും മൂപ്പിച്ചു കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പഴം പൊരി തയ്യാറായിട്ടുണ്ട്. പുറമെ ക്രിസ്പിയും ഉള്ളിൽ സോഫ്റ്റുമാണ് ഈ പഴംപൊരി. ഒരുതവണ കഴിച്ചാൽ പിന്നെ രുചി മറക്കാനേ പറ്റില്ല.

Leave a Reply

You cannot copy content of this page