ഗോതമ്പ് പായസം ബട്ടർ സ്കോച്ച് രുചിയിൽ തയ്യാറാക്കിയിട്ടുണ്ടോ

ഇന്ന് നമുക്ക് ഗോതമ്പ് കൊണ്ട് നല്ല ടേസ്റ്റിയായ പായസം തയ്യാറാക്കിയാലോ. ഇടയ്ക്കിടെ നമുക്കെല്ലാം പായസം കുടിക്കാൻ വളരെ കൊതിയുള്ളവരാണ്. അതു കൊണ്ട് തന്നെ ഇന്ന് നമുക്ക് നല്ല രുചികരമായ ഗോതമ്പ് പായസം കുറച്ചു വെറൈറ്റി രീതിയിൽ തയ്യാറാക്കുന്ന തെങ്ങനെയെന്നു നോക്കാം. അതിനായി ഒരു കപ്പ് ഗോതമ്പ് നല്ലപോലെ കഴുകി കുറച്ചു വെള്ളത്തിൽ കുതിർത്തി വയ്ക്കുക. ശേഷം എട്ടു മണിക്കൂറോളം കുതിർത്തിയെടുത്ത ഗോതമ്പിനെ നല്ലപോലെ കഴുകിയശേഷം ഒരു അരിപ്പയിൽ ഇട്ടുവയ്ക്കുക.

എന്നിട്ട് വെള്ളം നല്ലപോലെ പോയശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഒന്ന് ചതച്ചെടുക്കുക. ശേഷം ചതച്ചെടുത്ത ഗോതമ്പിനെ ഒന്ന് വേവിച്ചെടുക്കുക. അതിനായി ഒരു പ്രഷർ കുക്കറിലേക്ക് ഗോതമ്പിനെ മാറ്റുക. എന്നിട്ട് ഇതിലേക്ക് 4 കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക. എന്നിട്ട് അടച്ചുവെച്ച് ആദ്യത്തെ ഫീസിൽ ഹൈ ഫ്ളൈമിലും, പിന്നീട് 10 മിനിട്ടോളം ലൊ ഫ്ളൈമിലിട്ട് ഗോതമ്പിനെ വേവിച്ചെടുക്കുക. എന്നിട്ട് വെന്തുവന്ന പായസത്തെ മാറ്റിവയ്ക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കപ്പ് പൊടിച്ച ശർക്കര ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് ശർക്കര നല്ലപോലെ ഉരുക്കി യെടുക്കുക. ശേഷം ശർക്കര നല്ലപോലെ തിളച്ചു വരുമ്പോൾ ഇതൊന്നു അരിച്ചെടുക്കുക. ശേഷം ഒരു കപ്പ് ഒന്നാം പാലും മൂന്ന് കപ്പ് രണ്ടാം പാലും എടുക്കുക. ഇനി ഒരു വലിയ പാത്രം അടുപ്പിൽ വെക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ബട്ടർ ഒരു ബ്രൗൺ കളറായി വരുമ്പോൾ നേരത്തെ ഉരുക്കിവെച്ചിട്ടുള്ള ശർക്കര ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കുക. എന്നിട്ട് അതിലേക്ക് വേവിചു വെച്ചിട്ടുള്ള ഗോതമ്പ് ചേർത്ത് കൊടുക്കുക.

എന്നിട്ട് നല്ലപോലെ ഇളക്കി ഇളക്കി ഗോതമ്പ് ശർക്കരപാനിയിൽ നല്ലപോലെ യോജിചു വരട്ടി കിട്ടുന്നത് വരെ ഇളക്കുക. ശേഷം ശർക്കര നല്ലപോലെ പറ്റി വരുമ്പോൾ എടുത്ത് വച്ചിട്ടുള്ള രണ്ടാംപാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി ഒന്ന് കുറുകി വരുന്നതുവരെ ഇളക്കുക. ശേഷം രണ്ടാം പാലും തിളച്ച് നല്ലപോലെ കുറുകിവരുമ്പോൾ ഒന്നാംപാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഒന്ന് തിളച്ചു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിലേക്ക് അരക്കപ്പ് കണ്ടെൻസ്ഡ് കൂടി ചേർക്കുക. ശേഷം നല്ലപോലെ ഇളക്കി മാറ്റി വെക്കുക. ഇനിയൊരു സോസ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് ഒന്ന് അടിച്ചെടുക്കുക. എന്നിട്ടു പഞ്ചസാര മെൽറ്റായി വരുന്നത് വരെ ഇളക്കി കൊടുക്കുക. ഇനി ഒരു ബ്രൗൺ കളറായി വന്ന പഞ്ചസാരയിലേക്ക് കുറച്ച് കാഷ്യൂ ചേർത്തിളക്കുക. എന്നിട്ട് ഒരു അലുമിനിയം ഫോയിൽ പേപ്പറിലേക്ക് ഈ മിക്സ് ഒഴിച്ചു കൊടുക്കുക. എന്നിട്ട് തണുക്കാനായി വയ്ക്കുക.

ശേഷം നല്ലപോലെ തണുത്തു വന്ന മിക്സിനെ ഒന്ന് പൊടിച്ചെടുക്കുക. എന്നിട്ട് പൊടിച്ചെടുത്ത മിക്സിനെ പായസത്തിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് ചൂടോടു കൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഗോതമ്പ് പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേയ്ക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply