ഏത് മീനായാലും ഈ രീതിയിൽ അച്ചാറിട്ടാൽ പിന്നെ പാത്രം കാലിയാകുന്നതേ അറിയൂ.

അച്ചാർ എന്ന് കേൾക്കുമ്പോൾ നാവിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി മീൻ അച്ചാർ ഉണ്ടാക്കിയാലോ. നെയ്മീൻ വെച്ചിട്ടാണ് ഈ അച്ചാർ ഉണ്ടാക്കുന്നത്. ഏത് മീൻ ഉപയോഗിച്ചും ഈ രീതിയിൽ അച്ചാർ തയ്യാറാക്കാവുന്നതാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ അച്ചാർ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മീൻ കഴുകി വൃത്തിയാക്കി ചെറിയ പീസുകളായി മുറിക്കുക. ശേഷം വെള്ളം നല്ല പോലെ തോരനായി ഒരു സ്‌ട്രെയ്നറിൽ ഇട്ട് വെക്കുക. ശേഷം മീൻ വറുക്കാനായി ആവശ്യത്തിന് ഉപ്പും, മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി ചേർക്കുക.

ശേഷം മുക്കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം ഒരു മണിക്കൂറോളം മീനിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറിനു ശേഷം മീൻ വറുത്തെടുക്കാം. അതിനായി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ എന്ന ഒഴിക്കുക. എണ്ണയിലേക്ക് മീൻ ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക. നല്ല മൊരിഞ്ഞു കിട്ടുന്നതാണ് നല്ലത്. ഇനി രണ്ട് വലിയ കഷ്ണം ഇഞ്ചി, ഒരു പിടി വെളുത്തുള്ളി, അഞ്ചു പീസ് പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞെടുക്കുക. ശേഷം ഫ്രൈ ചെയ്തു കോരി എടുക്കാറായ മീനിലേക്ക് കുറച്ചു കറിവേപ്പില കൂടി ചേർത്ത് കോരി എടുക്കുക.

ഇനി മീൻ വറുത്ത ആ ഓയിലിൽ തന്നെ ഒരു ടേബിൾ സ്പൂൺ കടുക് പൊട്ടിക്കുക. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള വെളുത്തുള്ളി ഇഞ്ചി എന്നിവ ചേർത്ത് മൂപ്പിക്കുക. ഇനി കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. ഇനി മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, മൂന്നു ടേബിൾ സ്പൂൺ മുളക്പൊടി ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിലിട്ടു മസാലകളെല്ലാം മൂപ്പിക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കായപ്പൊടിയും, അര ടീസ്പൂൺ ഉലുവപ്പൊടി കൂടി ചേർത്ത് ഇളക്കി മിക്‌സാക്കുക. ഇനി മുക്കാൽ കപ്പ് വിനെഗർ ചേർത്ത് ഇളക്കുക. ഇനി അച്ചാറിന് ചാറ് വേണമെങ്കിൽ അര കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കുക.

ഇനി ഹൈ ഫ്ളൈമിലിട്ടു പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം പുളി കുറവാണ് എങ്കിൽ കുറച്ചും കൂടി വിനെഗർ ചേർത്ത് ഇളക്കുക. ശേഷം ഒന്ന് കുറുകി വരുമ്പോൾ വറുത്തു വെച്ചിട്ടുള്ള മീൻ ചേർത്ത് ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു ഒരു ദിവസം അച്ചാർ പാകമാകാനായി വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മീൻ അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് മീൻ അച്ചാർ തയ്യാറാക്കി നോക്കണേ. ഏത് ആഹാരത്തിനൊപ്പവും കഴിക്കാൻ പറ്റിയ ഒരു കിടിലൻ അച്ചാറാണ് ഇത്.

Leave a Reply

You cannot copy content of this page