പണ്ട് കാലം മുതൽക്കേ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു മുട്ടായിയാണ് തേൻ മുട്ടായി. എന്നാൽ നിങ്ങൾ തേൻമുട്ടായി വീട്ടിൽ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ തേൻ മുട്ടായി വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു കപ്പ് പച്ചരിയും കാൽ കപ്പ് ഉഴുന്നും വെള്ളത്തിലിട്ടു കുതിർത്തുക. ശേഷം നല്ല പോലെ കഴുകി മാറ്റി വെക്കുക. ഇനി ഒരു പാനിലേക്ക് ഒന്നേകാൽ കപ്പ് ഷുഗർ ആഡ് ചെയ്യുക. ശേഷം പഞ്ചസാരയിലേക്ക് ഒന്നേകാൽ കപ്പ് വെള്ളം ചേർത്ത് ഒന്ന് കുറുക്കി എടുക്കുക.
ഇനി ഒറ്റനൂൽ പരുവമാകുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് അരിയും ഉഴുന്നും കുറച്ചു മാത്രം വെള്ളവും ചേർത്ത് അരച്ചെടുക്കുക. ശേഷം തിക്കായി അരച്ചെടുത്ത മാവിലേക്ക് കാൽ ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് ഇളക്കുക. ഇനി തേൻമുട്ടായിക്ക് ഒരു റെഡ് കളറല്ലേ ഇനി കളർ വേണമെങ്കിൽ ഒരു ഡ്രോപ്പ് റെഡ് കളർ ചേർത്ത് ഇളക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച ഷുഗർ സിറപ്പിലേക്ക് അര മുറി നാരങ്ങാ നീര് ചേർത്ത് ഇളക്കുക. അല്ലെങ്കിൽ ഷുഗർ സിറപ്പ് പെട്ടന്ന് കട്ടപിടിച്ചു പോകും.
ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു കൂടുതൽ ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ മാവിനെ ഒരു സ്പൂൺ കൊണ്ടോ കൈ കൊണ്ടോ ഓരോ ഡ്രോപ്പ് മാവിനെ ഒഴിച്ച് കൊടുക്കുക. എന്നിട്ട് മൂപ്പിച്ചു കോരുക. എന്നിട്ട് ചൂടോടുകൂടി ഷുഗർ സിറപ്പിലിട്ടു വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ തേൻമുട്ടായി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ തേൻമുട്ടായി തയ്യാറാക്കി നോക്കണേ.
