ഇനി കുട്ടികളൊക്കെ ബ്രേക്ഫാസ്റ്റ് ചോദിച്ചു വാങ്ങി കഴിക്കും.

എന്നും ഒരേ ബ്രേക്ഫാസ്റ്റ് കഴിച്ചു മടുത്തോ എങ്കിൽ ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ. അതിനായി രണ്ട് കപ്പ് ഇളം ചൂട് പാൽ എടുക്കുക. ശേഷം പാലിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് ചേർത്ത് ഇളക്കുക. നന്നായി പാലുമായി മിക്‌സാക്കിയ ശേഷം മാറ്റി വെക്കുക. ശേഷം നാല് ടേബിൾ സ്പൂൺ ബട്ടർ എടുക്കുക. മെൽറ്റായ ബട്ടറാണ് വേണ്ടത്. ശേഷം ഒരു ബൗളിലേക്ക് ഒന്നര കപ്പ് മൈദ എടുക്കുക. ശേഷം മൈദയിലേക്ക് ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, അര ടീസ്പൂൺ ഉപ്പും, മൂന്നു ടേബിൾ സ്പൂൺ ഷുഗറും, ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം നാല് ടേബിൾ സ്പൂൺ മെൽറ്റാക്കിയ ബട്ടർ ചേർത്ത് ഇളക്കുക. ഇനി ഒരു മുട്ട ചേർത്ത് ഇളക്കുക, എന്നിട്ട് നാരങ്ങാ നീര് ചേർത്ത് വെച്ചിട്ടുള്ള പാൽ മൈദ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ശേഷം നന്നായി ഇളക്കി മിക്‌സാക്കുക. ഇനി അര ടീസ്പൂൺ വാനില എസ്സെൻസ് കൂടി ചേർത്ത് ഇളക്കുക. ശേഷം ഈ മിക്സിനെ പതിനഞ്ച് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓരോ തവി വീതം ബാറ്റെർ ഒഴിക്കുക. ഇനി ചെറിയ പാൻ കേക്ക് വേണമെങ്കിലും വലിയ പാൻ കേക്ക് വേണമെങ്കിലും ഈ ബാറ്റെർ കൊണ്ട് തയ്യാറാക്കാവുന്നതാണ്.

ഒരു സൈഡ് മൂത്തു വന്നാൽ പാൻ കേക്ക് തിരിച്ചിട്ട് കൊടുക്കുക. ഒരു ഗോൾഡൻ കളറിൽ വേണം ഓരോ പാൻ കേക്കും ചുട്ടെടുക്കാൻ. എല്ലാ ബാറ്ററും കൊണ്ട് ഇതുപോലെ പാൻ കേക്ക് തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാൻ കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഈ പലഹാരം തയ്യാറാക്കി കുട്ടികൾക്ക് കൊടുക്കുവാൻ മറക്കരുതേ. ആഹാരം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഈ രീതിയിൽ തയ്യാറാക്കി കൊടുത്താൽ കുട്ടികൾക്കൊക്കെ ഏറെ സന്തോഷമായിരിക്കും. എല്ലാവരും ഉറപ്പായും ഈ പലഹാരം ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page