പണ്ടുകാലം മുതൽക്കേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് കുഴലപ്പം. എന്നാൽ ഇന്ന് നമുക്ക് കുഴലപ്പം എങ്ങനെ വീട്ടിൽ ടേസ്റ്റിയായി ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി അര കിലോ വറുത്ത അരിപ്പൊടി എടുക്കുക. നല്ല നൈസായി പൊടിഞ്ഞ അരിപ്പൊടിയാണ് വേണ്ടത്. രണ്ട് കപ്പ് അരിപ്പൊടിയാണ് എടുത്തിട്ടുള്ളത്. ഇനി മുക്കാൽ കപ്പ് തേങ്ങാ എടുക്കുക. ശേഷം എട്ട് ചുവന്നുള്ളി, അഞ്ചു വെളുത്തുള്ളി, ഒന്നര ടീസ്പൂൺ ജീരകം, രണ്ട് ടീസ്പൂൺ എള്ളും, എന്നിവയാണ് കുഴലപ്പത്തിന് വേണ്ട ചേരുവകൾ.
ഇനി ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങയും ജീരകവും, ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, പാകത്തിനുള്ള വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് വെള്ളം നല്ല പോലെ ചൂടാക്കുക. ശേഷം ചൂടായി വന്ന വെള്ളത്തിലേക്ക് അരച്ച് വെച്ചിട്ടുള്ള തേങ്ങയുടെ മിക്സ് ചേർത്ത് ഇളക്കുക. ശേഷം തിളച്ചു വരുമ്പോൾ കുറെച്ചെയായി അരിപ്പൊടി ചേർത്ത് മാവിനെ വേവിച്ചു ഇളക്കി എടുക്കുക.
ഇനി ലോ ഫ്ളൈമിലിട്ടു നന്നായി മിക്‌സാക്കുക. ശേഷം വെന്തു വന്ന മാവിനെ ഫ്ളയിം ഓഫ് ചെയ്തു പത്തു മിനിറ്റോളം അടച്ചു വെക്കുക. ഇനി പത്തു മിനിറ്റോളം അടച്ചു വെച്ച ശേഷം കുറച്ചു കട്ടിയായി മാവ് തോന്നുന്നു വെങ്കിൽ കുറച്ചും കൂടി തിളച്ച വെള്ളം ചേർത്ത് മാവിനെ കുഴച്ചെടുക്കുക. വെള്ളം കൂടാൻ പാടില്ല. ശേഷം എടുത്തു വെച്ചിട്ടുള്ള എള്ളും ചേർത്ത് ഒന്നും കൂടി കുഴക്കുക. ഇനി ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് കുഴക്കുക.
ഇനി കുഴച്ചെടുത്ത മാവിനെ അടച്ചു വെക്കുക. ശേഷം ഒരു കൗണ്ടർ ടോപ്പിൽ കുറച്ചു എണ്ണ തടവുക. ശേഷം ഒരു നാരങ്ങാ വലിപ്പത്തിലുള്ള മാവിനെ ഉരുട്ടി എടുക്കുക. ശേഷം കനം കുറച്ചു പരത്തി എടുക്കുക. ശേഷം ഒരു അടപ്പ് കൊണ്ട് ഷെയ്‌പ്പാക്കി മുറിച്ചെടുക്കുക. ശേഷം ചൂണ്ടുവിരലിൽ കുറച്ചു ഓയിൽ തടകിയ ശേഷം പരത്തിയ മാവിനെ വിരലിൽ വെച്ച് കറക്കി ഒട്ടിച്ചു കൊടുക്കുക. എല്ലാം ഇതുപോലെ ചെയ്തു ഷെയ്‌പ്പാക്കി എടുക്കുക.
ഇനി ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ ഷെയ്‌പ്പാക്കി വെച്ചിട്ടുള്ള കുഴലപ്പം ചേർത്ത് ഫ്രൈ ആക്കി കോരി എടുക്കുക. ശേഷം എല്ലാം ഇതുപോലെ ഫ്രൈ ആക്കി എടുക്കുക. കുഴലപ്പം എണ്ണയിൽ ഇട്ട ഉടനെ ഇളക്കരുത്. അപ്പോൾ വളരെ ടേസ്റ്റിയായ കുഴലപ്പം തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. നല്ല ചൂട് കട്ടനൊപ്പം പൊളി രുചിയാണ് ഈ സ്നാക്ക്.
