നിങ്ങൾ കടയിൽ നിന്നല്ലേ നെയ് റോസ്റ്റ് കഴിച്ചിട്ടുള്ളൂ. എന്നാൽ ഇന്ന് നമുക്ക് കിടിലൻ ടെസ്റ്റിൽ നെയ്റോസ്റ്റ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് ഇഡ്ഡലി റൈസ് ചേർക്കുക. ശേഷം അതിനൊപ്പം മുക്കാൽ കപ്പ് ഉഴുന്ന് ചേർത്ത് കൊടുക്കുക. ഇനി ഒരു ടീസ്പൂൺ ഉലുവയും ചേർത്ത് നല്ല പോലെ കഴുകുക. ശേഷം കഴുകി എടുത്ത അരിയും ഉഴുന്നും വെള്ളത്തിലിട്ടു മൂന്നു മണിക്കൂറോളം കുതിരാനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ അരിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി കുറച്ചു വെള്ളവും ഒഴിച്ച് മാവിനെ അരച്ചെടുക്കുക.
ഇനി കുറച്ചു തരിയോട് കൂടി അരച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു ലൂസായാണ് മാവ് വേണ്ടത് അതുകൊണ്ട് തന്നെ കുറച്ചു വെള്ളവും ചേർത്ത് മാവിനെ നന്നായി കലക്കുക. ശേഷം മാവിനെ എട്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. എട്ട് മണിക്കൂറായപ്പോൾ മാവ് പൊങ്ങി പാകമായി കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ നല്ല പോലെ മിക്സാക്കുക. ഇനി ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി മിക്സാക്കുക.
ഇനി ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ഒരുപാട് ചൂടാകാതെ ശ്രെദ്ധിക്കുക. ഇനി ദോശ തവ ചൂട് കൂടുതലായി പോയി എങ്കിൽ കുറച്ചു വെള്ളം തവയുടെ മുകളിലായി കുടയുക. ശേഷം ക്ളീയനായ ഒരു തുണി കൊണ്ട് വെള്ളത്തെ തുടച്ചു മാറ്റുക. ശേഷം ഒന്നര തവി മാവ് ഒഴിച്ച ശേഷം നന്നായി പരത്തുക. ശേഷം ഒന്ന് വെന്തു വരാനായി കാത്തിരിക്കുക. ശേഷം മുകൾ ഭാഗം വെന്തു വരുമ്പോൾ ദോശയുടെ എല്ലാ ഭാഗത്തേക്കും നെയ്യ് സ്പ്രെഡ്ടാക്കുക.
ശേഷം ദോശയുടെ എല്ലാ ഭാഗത്തും നെയ് തടകിയ ശേഷം ദോശ മൂത്തു കിട്ടാനായി കാത്തിരിക്കുക. ശേഷം എല്ലാഭാഗവും മൊരിഞ്ഞു വരുമ്പോൾ റോളാക്കി എടുക്കുക. ശേഷം എല്ലാ മാവും ഇതുപോലെ നെയ്റോസ്റ്റാക്കി എടുക്കുക. നല്ല ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകും. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ. കറികളൊന്നും ഇല്ലാതെ കഴിയ്ക്കാൻ പറ്റിയ നല്ലൊരു പലഹാരമാണ് ഇത്. ഇനി ഈ പലഹാരം കഴിക്കാൻ ഹോട്ടലുകളിൽ പോകുകയേ വേണ്ട.
