നെയ്മീൻ ഈ രീതിയിൽ കറി വെച്ചിട്ടുണ്ടോ.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ഫിഷ് കറി ഉണ്ടാക്കിയാലോ. നെയ്മീൻ വെച്ചിട്ടാണ് ഈ കറി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ കിടിലൻ മീൻകറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി മുക്കാൽ കിലോ നെയ്മീനാണ് എടുത്തിട്ടുള്ളത്. ശേഷം മീനിനെ കനം കുറച്ചു വട്ടത്തിൽ അരിഞ്ഞെടുക്കുക. ഇനി ഇതിനു വേണ്ട ചേരുവകൾ. തേങ്ങാ അര കപ്പ്, കുടംപുളി മൂന്ന് പീസ്, പച്ചമുളക് മൂന്നു പീസ്,മല്ലിപ്പൊടി മുക്കാൽ ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി അര ടീസ്പൂൺ, രണ്ടര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, തേങ്ങാപ്പാൽ രണ്ട് കപ്പ്, ഒരു തക്കാളി ചെറുതായി അരിഞ്ഞതുമാണ് ഈ കറിക്കായി വേണ്ട ചേരുവകൾ.

ഇനി മിക്സിയുടെ ജാറിലേക്ക് തേങ്ങാ ചേർക്കുക. ശേഷം തേങ്ങയിലേക്ക് മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് വെള്ളവും ചേർത്ത് തേങ്ങയെ പേസ്റ്റായി അരച്ചെടുക്കുക. ശേഷം കറി വെക്കാവുള്ള ഒരു മൺചട്ടി എടുക്കുക. ശേഷം അതിലേക്ക് എടുത്തു വെച്ചിട്ടുള്ള തേങ്ങാപ്പാൽ ചേർക്കുക. ശേഷം അതിലേക്ക് അരച്ച് വെച്ചിട്ടുള്ള അരപ്പ് ചേർത്ത് ഇളക്കുക. ശേഷം തേങ്ങാപ്പാലുമായി മിക്‌സാകുന്നത് വരെ ഇളക്കി യോജിപ്പിക്കുക.

ശേഷം കുതിർത്തി വെച്ച മൂന്നു കുടംപുളി ആ വെള്ളത്തോട് കൂടി തന്നെ കറിയിലേക്ക് ചേർത്ത് ഇളക്കുക. ഇനി കുറച്ചു കറിവേപ്പിലയും പച്ചമുളകും, ആവശ്യത്തിന് ഉപ്പും, തക്കാളിയും, ചേർത്ത് നന്നായി ഇളക്കുക.എന്നിട്ട് അടുപ്പിലേക്ക് വെച്ച് നന്നായി തിളപ്പിക്കുക. ശേഷം മീൻ ചേർത്ത് രണ്ട് മിനിറ്റോളം തുറന്നുവെച്ചു തിളപ്പിക്കുക. ശേഷം ചട്ടിയോടെ എടുത്തു ചുറ്റിച്ച ശേഷം പത്തു മിനിറ്റോളം ലോ ഫ്ളൈമിൽ വെച്ച് കറി തിളപ്പിക്കുക. ശേഷം കറിയിലേക്കായി ഒരു കടായി ചൂടാക്കുക. ശേഷം ചൂടായി വന്ന കാടായിയിൽ ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക.

ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ശേഷം ആറ് പീസ് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞെടുക്കുക. ശേഷം അത് എണ്ണയിൽ മൂപ്പിച്ചെടുക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് വറ്റി നെയ് തെളിഞ്ഞു വന്ന കറിയിലേക്ക് ഈ താളിച്ച മിക്സ് ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മീൻകറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് മീൻകറി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page