അരിയും ഉഴുന്നും ഇല്ലെങ്കിലും നല്ല പഞ്ഞിപോലെ സോഫ്റ്റായ ഇഡ്ഡലി തയ്യാറാക്കാം.

ദോശയും ഇഡ്ഡലിയും അപ്പവുമൊക്കെ തലേ ദിവസം അരി അരച്ച് വെച്ചല്ല തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് നേരത്തെ അരി അരച്ച് വെയ്ക്കാതെ എങ്ങനെ പെർഫെക്റ്റ് ഇഡ്ഡലി ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു കപ്പ് ചോർ എടുക്കുക. ഏത് അരിയുടെ ചോറായാലും മതിയാകും. ശേഷം ചോറിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം കാൽ കപ്പിനും അര കപ്പിനും ഇടയിലുള്ള വെള്ളം ചേർത്ത് ചോറ് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത പേസ്റ്റിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.

ഇനി ഈ ചോറിന്റെ പേസ്റ്റിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. വറുത്തതോ വറുക്കാത്തതോ ആയ റവ എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ആവശ്യത്തിന് പുളിയുള്ള അര കപ്പ് തൈരും കൂടി ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും കുറച്ചു മാത്രം വെള്ളവും ചേർത്ത് ഇളക്കുക. ഇനി കാൽ കപ്പ് വെള്ളവും ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കി എടുക്കുക. ശേഷം റവ ഒന്ന് കുതിർന്നു കിട്ടാനായി ഇരുപത് മിനിറ്റോളം മാവിനെ അടച്ചു വെച്ച് റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇരുപത് മിനിറ്റിന് ശേഷം റവ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം കുറച്ചു കട്ടിയായി വന്ന മാവിനെ രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കലക്കി എടുക്കുക. ആകെ മുക്കാൽ കപ്പ് വെള്ളമാണ് ഈ മാവിലേക്ക് ചേർത്തിട്ടുള്ളത്. ശേഷം മാവിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ആവശ്യത്തിന് ഉപ്പും ചേർത്ത് മാവ് നല്ല പോലെ മിക്‌സാക്കുക. ശേഷം ഒരു ഇഡ്ഡലി പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കുക. എന്നിട്ട് തട്ടിലേക്ക് കുറച്ചു നല്ലെണ്ണയോ ഓയിലോ തടവുക.

ശേഷം ഓരോ കുഴിയിലും ഓരോ തവി വീതം മാവ് ഒഴിച്ച് കൊടുക്കുക. ശേഷം അടച്ചു വെച്ച് ഇഡ്ഡലി വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഇഡ്ഡലി തയ്യാറായിട്ടുണ്ട്. നല്ല പഞ്ഞി പോലെ സോഫാറ്റായ ഇഡ്ഡലി ആണ് ഇത്. നമ്മൾ സാദാരണ അരി അരച്ച് ഉണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റിയാണ് ഈ ഇഡ്ഡലി. വീട്ടിൽ എപ്പോഴും കാണുന്ന ചേരുവകളാണ് ഈ ഇഡ്ഡലി തയ്യാറാക്കാനായി എടുത്തിട്ടുള്ളത്. ഇനി ഇഡ്ഡലി കഴിക്കാൻ തോന്നുമ്പോൾ പെട്ടന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്.

Leave a Reply