കിച്ചണിൽ അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകൾ.

ആഹാരം പാകം ചെയ്യുന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. എന്നാൽ നമ്മുടെ ശ്രദ്ധ കുറവ് കൊണ്ടും അറിവില്ലായ്മ കൊണ്ടും ഒത്തിരി പാളിച്ചകൾ നമുക്ക് സംഭവിക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് കിച്ചണിൽ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ പരിചയപ്പെടാം. നാം മിക്കവാറും വിഭവങ്ങളിലും കടുക് താളിച്ചിടാറുണ്ട്. എന്നാൽ ആദ്യം അടുപ്പിൽ പാൻ ചൂടാക്കിയ ശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വന്നാൽ മാത്രമേ കടുക് ചേർത്ത് പൊട്ടിക്കാവൂ. എന്നാൽ മാത്രമേ കടുക് താളിക്കുന്നതിനു ശെരിയായ ടേസ്റ്റ് കിട്ടുള്ളൂ.

ഇനി മിക്കവാറും ദിവസങ്ങളിലും നമ്മുടെ വീടുകളിൽ തയ്യാറാക്കുന്ന ഒരു പലഹാരമാണ് പൂരി. എന്നാൽ പലരുടെയും ഒരു പരാതിയാണ് പൂരി ഒരുപാട് എണ്ണ വലിച്ചെടുക്കുന്നു എന്നത്. എന്നാൽ ഇനി മുതൽ പൂരി ഉണ്ടാക്കുമ്പോൾ ഗോതമ്പ് മാവും മൈദ മാവും ഒരേ അളവിൽ മിക്‌സാക്കുക. അപ്പോൾ ഈ പ്രശ്നം പരിഹരിക്കാം. എന്നാൽ മിക്കവാറും ദിവസങ്ങളിൽ ദോശ ഉണ്ടാക്കാറുണ്ട്. എന്നാൽ ഹോട്ടലിലെ ദോശയുടെ ടേസ്റ്റ് കിട്ടാനായി ഒന്നോ രണ്ടോ സ്പൂൺ ഉലുവ കൂടി ഉഴുന്നിനൊപ്പം ചേർത്ത് അരക്കുക.

നാമെല്ലാം ഇഷ്ടത്തോടെ കഴിക്കുന്ന ഒരു പലഹാരമാണ് അവൽ നനച്ചത്. എന്നാൽ ഇനി മുതൽ അവൽ നനയ്ക്കുമ്പോൾ കുറച്ചു ചെറിയ ചൂട് പാൽ കുടഞ്ഞ ശേഷം തിരുമ്മിയ തേങ്ങയും, പഞ്ചസാരയും ചേർത്ത് ഉപയോഗിച്ചാൽ സ്വാദ് ഇരട്ടിയാകും. നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ളവയാണ് മാംസ വിഭവങ്ങൾ. എന്നാൽ ഇവ പാകം ചെയ്യുമ്പോൾ അടച്ചു വെച്ച് കൂടുതൽ സമയം ചെറിയ തീയിൽ വേവിക്കുക. ഇനി മിക്കവാറും പേർക്ക് ഉണ്ടാകുന്ന അലർജിയാണ് കൊഞ്ച് കണവ, എന്നീ ഫിഷുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നത്. എന്നാൽ ഇത് ഒഴിവാക്കാനായി ഈ മീനുകൾ വിനാഗിരിയിലോ നാരങ്ങാനീരിലോ അൽപ്പം വെളുത്തുള്ളി അരിഞ്ഞതും, ചേർത്ത് കുറച്ചു സമയം വെച്ചിരുന്നതിനു ശേഷം പാകം ചെയ്‌താൽ ഇവ കൊണ്ട് ഉണ്ടാകുന്ന അലർജി ഒരു പരിധി വരെ നമുക്ക് ഇല്ലായ്മ ചെയ്യാം.

Leave a Reply

You cannot copy content of this page