സാംബാർ ഇത്രയും രുചിയിൽ തയ്യാറാക്കുവാൻ നിങ്ങൾക്ക് കഴിയുമോ ? ഒരു തവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് സാമ്പാർ. വിവിധതരം പച്ചക്കറികൾ ചേർത്ത് തയ്യാറാക്കുന്ന ഈ കറി പലയിടങ്ങളിലും പല രീതിയിലാണ് തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റി ആയിട്ടുള്ള സാമ്പാർ വളരെകുറച്ച് പച്ചക്കറികൾ ഉപയോഗിച്ച് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നമ്മുടെ കയ്യിലുള്ള പച്ചക്കറികളെല്ലാം എടുക്കുക. ഇവിടെ ഒരു പകുതി ക്യാരറ്റ്, ഒരു പൊട്ടറ്റോയുടെ പകുതിയും, രണ്ട് വഴുതനങ്ങയും, നാല് വെണ്ടക്കയും, ഒരു പീസ് മത്തങ്ങയും, ഒരു തക്കാളിയും, രണ്ട് മുരിങ്ങക്കായും കൊണ്ടാണ് ഈ സാമ്പാർ തയ്യാറാക്കുന്നത്.

അതിനായി ഇവയെല്ലാം നല്ലപോലെ കഴുകിയ ശേഷം സാമ്പാറിന് മുറിക്കുന്ന അളവിൽ മുറിച്ചെടുക്കുക. എന്നിട്ട് സാംബാർ തയ്യാറാക്കുന്നതിനായി ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എന്നിട്ട് എണ്ണയിലേക്ക് വെണ്ടയ്ക്ക ചേർത്ത് ഒന്ന് വഴറ്റുക. വഴറ്റിയ ശേഷം കോരിയെടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് രണ്ടു നുള്ള് ഉലുവ ചേർത്ത് ഒന്ന് പൊട്ടിക്കുക. ശേഷം ഉലുവ പൊട്ടി വരുമ്പോൾ കാൽകപ്പ് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റുക.

എന്നിട്ട് ഉള്ളി വാടി വരുമ്പോൾ അരിഞ്ഞു വെച്ചിട്ടുള്ള പച്ചക്കറികളെല്ലാം ഇതിനൊപ്പം ചേർത്തു കൊടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു നാരങ്ങ വലിപ്പത്തിലുള്ള പുളി വെള്ളത്തിൽ ഇട്ടു വെക്കുക. എന്നിട്ട് കുതിർന്നു വരുമ്പോൾ പിഴിഞ്ഞെടുക്കുക. എന്നിട്ട് വാടി വന്ന പച്ചക്കറി യിലേക്ക് ഈ പുളിവെള്ളം ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം അരക്കപ്പ് വെള്ളവും കൂടി ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് പച്ചക്കറികളെല്ലാം പകുതിയോളം വേവിച്ചെടുക്കുക. ശേഷം പാകത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കുക.

ശേഷം അതിലേക്ക് രണ്ട് പിഞ്ച് മഞ്ഞൾപ്പൊടിയും, അര ടേബിൾസ്പൂൺ മുളകുപൊടിയും, രണ്ട് ടേബിൾ സ്പൂൺ സാമ്പാർ പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം മീഡിയം ഫ്ളൈമിലിട്ട് കുറച്ചുനേരം ഒന്നു തിളപ്പിക്കുക. ശേഷം കഷണങ്ങളെല്ലാം ഒരു വിധം വെന്തു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞതും, നേരത്തെ വഴറ്റി വെച്ചിട്ടുള്ള വെണ്ടക്കയും ചേർത്ത് കൊടുക്കുക. ശേഷം അഞ്ച് ടേബിൾസ്പൂൺ തോരൻ പരിപ്പ് ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക. എന്നിട്ട് നല്ലപോലെ വെന്തു കിട്ടിയ പരിപ്പിനെ ഈ സമയം സാമ്പാറിലേക്ക് ചേർത്ത് കൊടുക്കുക.

എന്നിട്ട് നല്ലപോലെ ഇളക്കി അടച്ചുവെച്ച് സാമ്പാർ വേവിക്കുക. ശേഷം കഷണങ്ങളെല്ലാം വെന്തു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു മാറ്റി വയ്ക്കുക. എന്നിട്ട് ഒരു ചെറിയ ചട്ടി അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇനി അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി അതിലേക്ക് കുറച്ച് കറിവേപ്പിലയും, നാലഞ്ച് വറ്റൽമുളക് കീറിയതും ചേർത്ത് ഒന്ന് മൂപ്പിക്കുക.

ശേഷം ഒരു ടീസ്പൂൺ സാമ്പാർ പൊടിയും ചേർത്ത് ഇളക്കുക എന്നിട്ട് കറിയിലേക്ക് ചേർത്തു കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള വളരെ കുറച്ച് പച്ചക്കറികൾ ചേർത്ത് തയ്യാറാക്കിയ സാമ്പാർ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു കറിയാണിത്. എല്ലാവരും ഈ രീതിയിൽ ഒരു സാമ്പാർ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page