നമ്മുടെയെല്ലാം വീടുകളിൽ മുടങ്ങാതെ കാണുന്ന രണ്ട് സാധനങ്ങളാണ് ഗോതമ്പ് മാവും സവാളയും. എന്നാൽ ഇന്ന് നമുക്ക് ഇവ രണ്ടും കൊണ്ട് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ തികച്ചും വ്യത്യസ്തമായൊരു പലഹാരമാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം സവാള കൊണ്ട് മസാല തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ശേഷം ഓയിലിലേക്ക് രണ്ട് സവാള പൊടിയായി അരിഞ്ഞതും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് വഴറ്റുക.
ഇനി വാടി വന്ന ഉള്ളിയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. ശേഷം ഉള്ളിയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഡ്രൈ ആയി വന്ന മസാലയിലേക്ക് കാൽ ഗ്ലാസ് ചെറിയ ചൂടുള്ള വെള്ളം ചേർത്ത് ഇളക്കുക. ശേഷം നന്നായി ഇളക്കി മസാല വഴറ്റുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ശേഷം ഒരു ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പും, കുറെച്ചെയായി ചൂടുള്ള വെള്ളവും ചേർത്ത് മാവിനെ ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴക്കുക.
നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ചപ്പാത്തിക്ക് മാവ് എടുക്കുന്നതിനേക്കാൾ കുറച്ചും കൂടി വലിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഓരോ ബോളും കയ്യിൽ വെച്ച് പരത്തുക. എന്നിട്ട് പരത്തിയ മാവിന്റെ ഉള്ളിലായി ഉള്ളി മസാല ഒരു റ്റീസ്പൂണോളം വെച്ച് കൊടുക്കുക. ശേഷം ഒന്നും കൂടി ഉരുട്ടി പരത്തി എടുക്കുക. ശേഷം പരത്തിയെടുത്ത ഓരോ മാവും ഒരു പാത്രത്തിൽ വെച്ച് ആവി കയറ്റി എടുക്കുക. പത്തു മിനിറ്റോളം ആവിയിൽ വേവിക്കുക.
ശേഷം വെന്തു വന്ന പലഹാരം ഷാലോ ഫ്രൈ ചെയ്തു എടുക്കുക. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇനി ഓയിലിലേക്ക് ഓരോന്നായി വെച്ച് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. ഉള്ളിൽ ഫില്ലിംഗ് വെച്ചിട്ടുള്ളത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയാണ് ഈ പലഹാരം. കറിയൊന്നും വേണ്ടാതെ കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരമാണ് ഇത്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.
