നുറുക്ക് ഗോതമ്പ് കൊണ്ട് ദാഹവും ക്ഷീണവും പമ്പ കടക്കാൻ ഇതാ രണ്ട് ഡ്രിങ്ക്

വേനൽക്കാലം ആയതുകൊണ്ട് തന്നെ നല്ല ചൂടാണല്ലോ ഇപ്പോൾ. എന്നാൽ ഈ ചൂട് കാലത്തു ശരീരം തണുപ്പിക്കാനിതാ ഒരു കിടിലൻ ഡ്രിങ്ക്. ഇപ്പോൾ നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. എന്നാൽ ഇന്ന് നമുക്ക് ഈ നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കിയാലോ. അതിനായി ഒരു കപ്പ് നുറുക്ക് ഗോതമ്പ് ഒരു ബൗളിലേക്ക് എടുക്കുക. ശേഷം ഗോതമ്പിനെ നല്ല പോലെ കഴുകി എടുക്കുക. ഇനി ഇതിലേക്ക് നല്ല ചൂടുള്ള വെള്ളം ചേർത്ത് അര മണിക്കൂറോളം ഗോതമ്പിനെ സോഫ്റ്റാകാനായി വെക്കുക. ശേഷം നല്ല പോലെ ഗോതമ്പിലെ വെള്ളം പിഴിഞ്ഞെടുക്കുക.

ശേഷം ഗോതമ്പിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ല പോലെ അരച്ചിട്ട് എടുക്കുക. ഇനി അരച്ചെടുത്ത മിക്സിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം ഒരു അരിപ്പയിലൂടെ നന്നായി അരിച്ചെടുക്കുക. ഇനി അരിച്ചെടുത്ത മിക്സിന്റെ പകുതി വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു സോസ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക, ശേഷം നെയ്യിലേക്ക് രണ്ട് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ശേഷം ഇതിലേക്ക് മൂന്നു കപ്പ് പശുവിൻ പാൽ ചേർത്ത് ഇളക്കുക. ശേഷം അര കപ്പ് വെള്ളവും ചേർത്ത് ഇളക്കുക.

ശേഷം നേരത്തെ മാറ്റി വെച്ച പകുതി നുറുക്ക് ഗോതമ്പ് മിക്സ് ഒഴിക്കുക. ഇനി നല്ല പോലെ ഇളക്കി കൊടുക്കുക. ശേഷം അര കപ്പ് പഞ്ചസാരയും, കാൽ കപ്പ് കണ്ടെൻസ്ഡ് മിൽക്കും, മുക്കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, ചേർത്ത് ഇളക്കി ചെറുതായി കുറുകി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യാം. ശേഷം ഇതിലേക്ക് കുറച്ചു നെയ്യിൽ നട്ട്സും കിസ്സ്മിസ്സും, വറുത്തു ഡ്രിങ്കിലേക്ക് ചേർക്കുക. ഇനി ഇത് ചൂടോടു കൂടിയോ തണുപ്പിച്ചോ സെർവ് ചെയ്യാവുന്നതാണ്. ഇനി ബാക്കിയുള്ള നുറുക്ക് ഗോതമ്പ് ജ്യൂസ് കൊണ്ട് അടുത്ത ഡ്രിങ്ക് ഉണ്ടാക്കാം.

ഇനി ഒരു ക്യാരറ്റ് തൊലി കളഞ്ഞു ചെറിയ പീസുകളാക്കി കുക്കറിൽ വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന ക്യാരറ്റിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിന്റെ കൂടെ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും കുറച്ചു ഏലക്ക പൊടിച്ചതും, കുറച്ചു വെള്ളവും ചേർത്ത് ഇത് അരച്ചെടുക്കുക. ഇനി മാറ്റി വെച്ചിരുന്ന നുറുക്ക് ഗോതമ്പ് മിക്സിനെ ഒരു സോസ് പാനിലാക്കി അടുപ്പിലേക്ക് വെക്കുക. ഇനി ഈ മിക്സിലേക്ക് അര ലിറ്റർ പശുവിൻ പാൽ ചേർത്ത് ഇളക്കുക. ഇനി അര കപ്പവെള്ളം കൂടി ചേർത്ത് മിക്‌സാക്കുക. ഇനി നേരത്ത പേസ്റ്റായി അരച്ചെടുത്ത ക്യാരറ്റ് മിക്‌സും കൂടി ചേർത്ത് ഇളക്കുക.

ആദ്യം ചെറിയ ഫ്ളൈമിൽ നല്ല പോലെ ഇളക്കി ഇത് വേവിച്ചെടുക്കുക. ഇനി ഈ മിക്സിലേക്ക് മധുരത്തിനാവശ്യമായ പഞ്ചസാരയും, കുറച്ചു കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാറി വരുമ്പോൾ ഫ്രിഡ്ജിലേക്ക് വെച്ച് തണുപ്പിച്ച ശേഷം മുകളിലായി കുറച്ചു ഐസ്ക്രീമും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് കൊണ്ടുള്ള രണ്ട് ഡ്രിങ്കും തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ തയ്യാറാക്കി നോക്കണേ. ദാഹത്തിനും ക്ഷീണത്തിനും ഏറ്റവും ഉത്തമമായ ഹെൽത്തിയായ ഒരു ഡ്രിങ്കാണ് ഇത്. ട്രൈ ചെയ്യാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page