എന്നും ഒരേ ബ്രെക്ഫാസ്റ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവരാണ് നമ്മളിൽ പലരും അല്ലെ. എന്നാൽ ഇന്ന് നമുക്ക് ബ്രേക്ഫാസ്റ്റായും ഡിന്നറായും സ്നാക്കയും എല്ലാം കഴിക്കാൻ പറ്റിയ കിടിലൻ പലഹാരം ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ എന്നാൽ വളരെ പെട്ടന്ന് തയ്യാറാക്കാനും പറ്റുന്ന ഒരു സ്നാക്ക് റെസിപ്പി കൂടിയാണ് ഇത്, അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ബൗളിലേക്ക് മൂന്നു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് മുട്ട നന്നായി കലക്കി എടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ തടകി കൊടുക്കുക. ശേഷം മുട്ട മിക്സ് പാനിലേക്ക് ഒഴിക്കുക. ശേഷം ഒരു സ്‌ലൈസ്ഡ് ബ്രെഡ് മുട്ടയുടെ മുകളിലായി വെച്ച് കൊടുക്കുക. ഇനി ബ്രെഡിന്റെ മുകളിൽ ഒരു ഷീറ്റ് ചീസ് വെക്കുക. ശേഷം കുറച്ചു ടൊമാറ്റോ കെച്ചപ്പ് കൂടി മുകളിലായി സ്‌പ്രെഡ് ആക്കുക. ശേഷം അതിന്റെ മുകളിൽ ഒരു സ്‌ലൈസ്ഡ് ബ്രെഡ് കൂടി വെച്ച് കൊടുക്കുക.
ശേഷം ബ്രെഡിന്റെ സൈഡിലായി വെന്തു വന്ന മുട്ടയെ ബ്രെഡിന്റെ നാല് ഭാഗത്തു നിന്നും ഫോൾഡാക്കി എടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് ബ്രെഡും മുട്ടയും നല്ല പോലെ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ എല്ലാവരും ഈ രീതിയിൽ ബ്രെഡും മുട്ടയും കൊണ്ട് ബ്രേക്ഫാസ്റ്റ് ട്രൈ ചെയ്തു നോക്കണേ. വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന കിടിലൻ ബ്രേക്ഫാസ്റ്റാണ് ഇത്. ബ്രേക്ഫാസ്റ്റായും ഡിന്നറായും സ്നാക്കായും വളരെ ടേസ്റ്റിയാണ് ഇത്. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.
