ഇങ്ങനെ ചെയ്‌താൽ ഏത് പൊടിയും കൊണ്ട് സോഫ്റ്റ് പുട്ട് തയ്യാറാക്കാം.

നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പുട്ട്. എന്നാൽ പലരുടേയും ഒരു പരാതിയാണ് പുട്ട് സോഫ്റ്റാകുന്നില്ല എന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല സോഫ്റ്റായ ടേസ്റ്റിയായ പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. പത്തിരിക്കും ഇടിയപ്പത്തിനും എടുക്കുന്ന നൈസായ അരിപ്പൊടിയാണ് ഈ പുട്ട് തയ്യാറാക്കാനായി എടുത്തിട്ടുള്ളത്. ഇനി സാദാരണ വെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇളക്കി മിക്‌സാക്കുക.

ശേഷം എടുത്തു വെച്ചിട്ടുള്ള പൊടിയിലേക്ക് ഈ ഉപ്പ് വെള്ളം കുറെച്ചെയായി ചേർത്ത് പൊടി നനച്ചെടുക്കുക. പൊടിയുടെ എല്ലാ ഭാഗത്തും വെള്ളം നനച്ചെടുക്കുക. ശേഷം നനച്ചെടുത്ത പൊടിയെ മിക്സിയുടെ ചെറിയ ജാറിലേക്ക് കുറെച്ചെയായി ചേർത്ത് ഒന്ന് കറക്കുക. അപ്പോൾ എല്ലാ പൊടിയും ഒരേ അളവിൽ പൊടിഞ്ഞു കിട്ടുന്നതാണ്. അതുപോലെ തന്നെ നനച്ചെടുത്ത മാവിന്റെ നനവും എല്ലാ ഭാഗത്തും കിട്ടുന്നതാണ്.

എല്ലാ മാവിനേയും ഇതുപോലെ മിക്സിയുടെ ജാറിലിട്ട് കറക്കിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് പുട്ട് കുടത്തിൽ ആവശ്യത്തിന് വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം പുട്ട് കുറ്റിയിലേക്ക് ആദ്യം ഒരു ചെറിയ പിടി തേങ്ങാ ചേർക്കുക. ശേഷം പകുതി ഭാഗത്തോളം മാവ് ഇട്ടു കൊടുക്കുക. ശേഷം വീണ്ടും തേങ്ങാ ചേർക്കുക. എന്നിട്ട് മാവ് ചേർത്ത് മുകളിലായി തേങ്ങയും ചേർത്ത് അടച്ചു വെച്ച് പുട്ട് കുറ്റിയെ പുട്ട് കുടത്തിന്റെ മുകളിലായി വെച്ച് പുട്ട് ആവിയിൽ വേവിച്ചെടുക്കുക.

ശേഷം പുട്ട് കുറ്റിയിൽ നിന്നും ആവി വരാൻ തുടങ്ങുമ്പോൾ രണ്ട് മിനിറ്റും കൂടി അടുപ്പിൽ വെച്ച് ആവിയിൽ പുട്ട് വേവിച്ചെടുത്ത ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ സോഫ്റ്റായ പുട്ട് തയ്യാറായിട്ടുണ്ട്. ഇങ്ങനെ ചെയ്‌താൽ നല്ല സോഫ്റ്റായ പുട്ട് കിട്ടുന്നതാണ്. ഏത് മാവ് കൊണ്ടും ഇങ്ങനെ പുട്ട് ഉണ്ടാക്കിയാൽ നല്ല പഞ്ഞിപോലുള്ള പുട്ട് തയ്യാറാക്കാവുന്നതാണ്. എല്ലാവരും ഈ രീതിയിൽ പുട്ട് തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page