ഇപ്പോൾ മിക്കവാറും റെസിപ്പികളിലും നാം ഉപയോഗിക്കുന്നവയാണ് ടൊമാറ്റോ കെച്ചപ്പ്, ടൊമാറ്റോ സോസ് എന്നിവ. എന്നാൽ ഇന്ന് നമുക്ക് ഇനിമുതൽ ഇതൊന്നും കടയിൽ നിന്നും വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. അതിനായി ഒരു കിലോ തക്കാളി നല്ല പോലെ കഴുകി എടുക്കുക. ശേഷം തക്കാളിയെ നാലായി മുറിച്ചു അരിഞ്ഞെടുക്കുക. ശേഷം തക്കാളിയെ ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം രണ്ട് അല്ലി വെളുത്തുള്ളിയും, രണ്ട് ഗ്രാമ്പുവും, ഒരു ചെറിയ പീസ് പട്ടയും, ചെറിയ പീസ് സവാളയും ചേർക്കുക.
ശേഷം മുക്കാൽ കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് നാല് ഫിസിൽ വരുന്നത് വരെ മീഡിയം ഫ്ളൈമിൽ തക്കാളി വേവിച്ചെടുക്കുക. ശേഷം നല്ല പോലെ വെന്തുടഞ്ഞു വന്ന തക്കാളിയെ തണുക്കാനായി വെക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നന്നായി അരച്ചെടുക്കുക. എന്നിട്ട് അരച്ചെടുത്ത തക്കാളി പാസ്റ്റിനെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത മിക്സിനെ ഒരു സോസ് പാനിലേക്ക് മാറ്റുക. ശേഷം ഇതിലേക്ക് മുക്കാൽ ടീസ്പൂൺ മുളക്പൊടി, കാൽ കപ്പ് പഞ്ചസാര, കാൽ കപ്പ് വൈറ്റ് വിനെഗർ, ചേർത്ത് ഇളക്കുക.
ഇനി ഒരു ടീസ്പൂൺ ഉപ്പും, ചേർത്ത് മീഡിയം ഫ്ളൈമിൽ തക്കാളി വേവിച്ചു കുറുക്കി എടുക്കുക. ശേഷം നല്ല പോലെ ഇളക്കി ഇളക്കി സോസ് കുറുക്കി എടുക്കുക. വെള്ളത്തിന്റെ അംശം ഒട്ടുമില്ലാത്ത രീതിയിലായാൽ മാത്രം ഫ്ളൈയിം ഓഫ് ചെയ്യാം. എന്നിട്ട് നല്ല പോലെ തണുത്തു വരുമ്പോൾ ഒരു ഗ്ലാസ് ബോട്ടിലിൽ ഇട്ട് സൂക്ഷിച്ചു വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ടൊമാറ്റോ സോസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സോസ് തയ്യറാക്കി നോക്കണേ. കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയാണ് ഈ സോസിനും. ഇനി ആരും കടയിൽ നിന്നും സോസ് വാങ്ങുകയേ വേണ്ട.
