ഈ തക്കാളി ചട്ട്ണിയാണ് ചോറിന്റെ കറി എങ്കിൽ ചോറ് ബാക്കിയുണ്ടാകില്ല.

ചൂട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു തക്കാളി ചട്ട്ണി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഒരൊറ്റ കറി മതി ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് അഞ്ചു വറ്റൽമുളക്, കുറച്ചു കറിവേപ്പിലയും, ചേർത്ത് മൂപ്പിച്ചു കോരി മാറ്റുക. ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് മൂന്നു തക്കാളി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക.

ശേഷം അതിലേക്ക് നാല് പീസ് വെളുത്തുള്ളിയും, പത്തു പീസ് ചെറിയ ഉള്ളിയും ചേർത്ത് മൂപ്പിക്കുക. ശേഷം ഒരു സവാളയുടെ പകുതി നാലായി അരിഞ്ഞ ശേഷം അതും എണ്ണയിലിട്ട് മൂപ്പിക്കുക. ഇനി രണ്ട് പച്ചമുളകും കൂടി ചേർത്ത് വേണം ഇത് മൂപ്പിക്കാൻ. ശേഷം ലോ ഫ്ളൈമിൽ അടച്ചു വെച്ച് ഇതെല്ലാം കൂടി മൂപ്പിക്കുക. തക്കാളി ഒരു ബ്രൗൺ കളർ ആകുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് തക്കാളി മൂപ്പിച്ചെടുക്കുക. ശേഷം ഒരു ചെറിയ പീസ് പുളിയും കൂടി എണ്ണയിലിട്ട് മൂപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മിക്‌സാക്കി ഫ്ളയിം ഓഫ് ചെയ്യുക.

ശേഷം ഒരു ഇടി കല്ലിൽ വറ്റൽമുളകും കറിവേപ്പിലയും ചതക്കുക. എന്നിട്ട് മൂപ്പിച്ചു വെച്ചിട്ടുള്ള തക്കാളിയും വെളുത്തുള്ളിയും, ചുവന്നുള്ളിയും ഇടിക്കല്ലിലിട്ട് നന്നായി ഇടിക്കുക. ശേഷം എല്ലാം നല്ല പോലെ ഇടിച്ചു ചതച്ച ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ തക്കാളി ചട്ട്ണി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ചട്ട്ണി തയ്യാറാക്കി നോക്കണേ. കപ്പ പുഴുക്കിനൊപ്പവും, ചോറിനൊപ്പവുമെല്ലാം കിടിലൻ രുചിയാണ് ഈ ചട്ട്ണി. എല്ലാവരും ഉറപ്പായും ഇങ്ങനെ ഒന്ന് ചട്ട്ണി തയ്യാറാക്കി നോക്കണേ.

Leave a Reply