ആരും ഒന്നെടുത്തു കഴിച്ചുപോകും അത്രക്ക് രുചിയാ

വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും സ്നാക്ക് കഴിക്കുക എന്നത് നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള കാര്യമാണ് അല്ലെ. എന്നാൽ ഇന്ന് നമുക്ക് അവൽ കൊണ്ട് ഒരു അടിപൊളി വട ഉണ്ടാക്കിയാലോ. നല്ല ക്രിസ്പിയായ ഒരു വടയാണ് ഇത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ വട തയ്യാറാക്കുന്നത് എന്ന്. അതിനായി രണ്ട് കപ്പ് അവൽ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ഇതിലേക്ക് മൂന്നു കപ്പ് വെള്ളവും ചേർത്ത് അവലിനെ കുതിരാനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ അവലിനെ ഒന്ന് പിഴിഞ്ഞെടുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നന്നായി അരച്ചെടുക്കുക.

ഇനി അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ചെറിയ തരികളോട് കൂടി വേണം അവൽ അരച്ചെടുക്കാൻ. ശേഷം അരച്ചെടുത്ത മിക്സിലേക്ക് നാല് ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു വലിയ സവാള പൊടിയായി അരിഞ്ഞതും, മൂന്ന് ചെറിയ പച്ചമുളകും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചെറുതായി അരിഞ്ഞ ശേഷം ഈ മിക്സിലേക്ക് ചേർക്കുക. ശേഷം കാൽ ടീസ്പൂൺ കുരുമുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, മൂന്നു ടേബിൾ സ്പൂൺ തൈരും, ചേർത്ത് കൈ കൊണ്ട് നല്ല രീതിയിൽ മിക്‌സാക്കുക.

ഇനി മിക്‌സാക്കി നോക്കുമ്പോൾ മാവ് ലൂസായി തോന്നുന്നു എങ്കിൽ രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് മാവിനെ കുഴച്ചെടുക്കുക. കൈ കൊണ്ട് ഉരുട്ടി നടുവിലായി ഒരു ഹോൾ ഇട്ടുകൊടുക്കാൻ പാകത്തിന് വേണം മാവിനെ കുഴച്ചെടുക്കാൻ. ശേഷം മാവിനെ വടയുടെ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക. ഉഴുന്നുവടയുടെ ഷെയ്പ്പിലാണ് ഇവിടെ വട തയ്യാറാക്കുന്നത്. ശേഷം പത്തു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ഓരോ വടയും ഷെയ്‌പ്പാക്കി എടുക്കുക.

ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന ഓയിലിൽ ഓരോ വടയായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അവൽ വട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ നല്ല ക്രിസ്പി വട തയ്യാറാക്കി നോക്കണേ. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഒരു വടയാണ് ഇത്.

Leave a Reply

You cannot copy content of this page